- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇടക്കാല തെരഞ്ഞെടുപ്പോടെ റിപബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ 54 സീറ്റുകൾ ലഭിക്കുമെന്ന്
ന്യുഹാംഷെയർ : നവംബർ 8 ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ യു.എസ് സെനെറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി വർദ്ധിക്കുമെന്നും, നിലവിലുള്ള അൻപത് സീറ്റുകൾക്കപ്പുറം 54 സീറ്റുകളോടെ സെനെറ്റിലെ ഭൂരിപക്ഷം പിടിച്ചെടുക്കുമെന്നും തെരഞ്ഞെടുപ്പ് സർവേകൾ സൂചന നൽകുന്നു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ജോബൈഡനു 7 പോയിന്റ് വിജയം നൽകിയ സംസ്ഥാനം പോലും ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമാണെന്ന് പൊളിറ്റികൊ പ്രവചിക്കുന്നു. ന്യൂ ഹാംഷെയർ സൈനറ്റ് സീറ്റിൽ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റർ മഗി ഹസൻ ഇത്തവണ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോൺ ബോൾഡിക്കിന്റെ മുമ്പിൽ പരാജയപ്പെടാനാണ് സാധ്യതയെന്നും പൊളിറ്റികൊ പ്രവചിക്കുന്നു.
വാഷിങ്ടൺ സംസ്ഥാനത്തെ സെനറ്റ് സീറ്റിൽ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റർ പാറ്റി മുറെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ടിഫനി സ്മെയിലിയെക്കാൾ പുറകിലാണ്. ഫ്‌ളോറിഡയിൽ നിന്നുള്ള സെനറ്റർ മാർക്കോ റൂബിയോ ഓരോ ദിവസവും ലീഡ് വർധിപ്പിച്ചു കൊണ്ടിരിക്കുന്നു.
ന്യൂ ഹാംഷെയർനോടൊപ്പം അരിസോണ, ജോർജിയ, നെവേഡ, പെൻസിൽവാനിയ, വിസ്‌കോൺസിൽ തുടങ്ങിയ സംസ്ഥാനങ്ങളും റിപബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായി വിധി എഴുതുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഒഹായോ, വെർമോണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റിപ്പബ്ലിക്കൻ പാർട്ടി കൂടുതൽ പിടിമുറുക്കിയിരിക്കുന്നത്.
നവംബർ 8 നു തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന.