- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹാരിസ് കൗണ്ടി ജഡ്ജി തെരഞ്ഞെടുപ്പ്: ലിന് ഹിഡൽഗൊക്ക് പിന്തുണയുമായി ജിൽബൈഡൻ
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ലിന ഹിഡൽഗോക്ക് പിന്തണയുമായി ജിൽ ബൈഡൻ.നവംബർ 6 ഞായറാഴ്ച ഹാരിസ് കൗണ്ടിയിൽ നടന്ന പ്രചരണങ്ങളിൽ വോട്ടർമാരെ നേരിട്ടുകണ്ടു വോട്ടു ചോദിക്കുന്നതിനാണ് അമേരിക്കയുടെ പ്രഥമവനിത ജിൽ ബൈഡൻ ഇവിടെ എത്തിയത്.
ഏർലി വോട്ടിംഗിൽ ഡമോക്രാറ്റിക് പാർട്ടി വോട്ടർമാർ കൂട്ടമായി എത്തി വോട്ടു ചെയ്യാതിരുന്നതു ലിനയെ അത്ഭുതപ്പെടുത്തി. ലാറ്റിനോ, ബ്ളാക്ക് വോട്ടുകൾ ഇത്തവണ ലിനക്കു കിട്ടികു എന്നതു എളുപ്പമല്ല. നാലുവർഷമായി അധികാരത്തിൽ തുടരുന്ന ലിന വിവാദപരമായ തീരുമാനങ്ങളിൽ ദേശീയ ശ്രദ്ധതന്നെ നേടിയിരുന്നു. ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തനായ നേതാവായിട്ട് വളർന്നു വരുന്ന ലിനക്ക് ഇത്തവണ വിജയം എളുപ്പമാകാനിടയില്ല. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അലക്സാൻഡ്രിയ ഡി മോറൽ മീലയുടെ പ്രചരണം കുറ്റമറ്റതാക്കാൻ പാർട്ടി നേതാക്കളും, പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഈ മത്സരത്തിൽ അപകട സൂചന മണത്തതിനെ തുടർന്നാണ് പ്രഥമ വനിത നേരിട്ടെത്തി ലിനക്കു വേണ്ടി വോട്ടഭ്യർത്ഥിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിയുടെ നില പൊതുവിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ അത്രയും ഗുണകരമല്ല, എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.