അർക്കൻസാസ്: അമേരിക്കയിലെ പ്രസിദ്ധ ഫുഡ്‌സ് കമ്പനിയായ ടൈയ്‌സൺ ഫുഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോൺ. ആർ. ടൈയ്‌സനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.

നവംബർ 6 ഞായറാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി മദ്യപിച്ചു ലക്കുകെട്ട ജോൺ ടയ്‌സൺ, അർക്കൻസാസിലുള്ള ഒരു വീട്ടിൽ കയറി അവിടെയുള്ള ഒരു ബഡ്‌റൂമിൽ ഉറങ്ങിയ കേസ്സിലാണ് ഇയാൾ അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെ ആ വീട്ടിലെ സ്ത്രീ വീട്ടിൽ എത്തിയപ്പോഴാണ് തന്റെ വീട്ടിലെ ബഡ്‌റൂമിൽ അപരിചിതൻ കിടന്നുറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. വീടിന്റെ മുൻ വാതിൽ അടച്ചിരുന്നില്ലെന്നും, എങ്ങനെയാണ് ടയ്ൺ വീട്ടിനകത്തു പ്രവേശിച്ചതെന്ന് അറിയില്ലെന്നും ഇവർ പറഞ്ഞു.

പൊലീസെത്തി ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിൽ വീണ്ടും ടൈയ്‌സൺ ഉറക്കത്തിലേക്ക് വഴുതി വീണതായി പൊലീസ് അറിയിച്ചു. ടയ്‌സനെ മ്ദ്യം മണക്കുന്നതായി ഇവർ പരിശോധനയിൽ കണ്ടെത്തി.

പരസ്യമായി മദ്യപിച്ചു മറ്റൊരു വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന് ടയ്‌സനെതിരെ കേസ്സെടുത്ത് വാഷിങ്ടൺ കൗണ്ടി ജയിലിലേയ്ക്കയച്ചു. പിന്നീട് വൈകീട്ട് ഇയാളെ ജാമ്യത്തിൽ വിട്ടു. 2019 മുതൽ ടയ്‌സൺ ഫുഡ്‌സിൽ ജോലി ചെയ്തിരുന്ന ജോണിനെ സെപ്റ്റംബറിലാണ് സിഇഒ. ആയി നിയമിച്ചത്.