ഫ്‌ളോറിഡാ: കൗമാരക്കാരിയായ പെൺകുട്ടിയെ അലബാമയിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം അതിർത്തികൾ കടത്തി ഫ്‌ളോറിഡായിലെ ജാക്‌സണിലെ ഒഴിഞ്ഞ പ്രദേശത്ത് മരത്തിൽ കെട്ടിയിട്ട കേസ്സിൽ രണ്ടുപേരെ അറസ്റ്റു ചെയ്തതായി തിങ്കളാഴ്ച ജാക്‌സൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. കോമ്പി ജെറോം ജോർദൻ, മോളി മിഷൽ ജാരറ്റ് എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ചയായിരുന്നു കൗമാരക്കാരിയെ കാണാതായത്. സംഭവത്തെ കുറിച്ചു കൗണ്ടി ഷെറിഫ് ഓഫീസ് നൽകുന്ന വിശദീകരണം.വെള്ളിയാഴ്ച വൈകീട്ട് അലബാമയിൽ നിന്നും അറസ്റ്റിലായ ജോർദനാണ് പെൺകുട്ടിയെ വാഹനത്തിൽ കടത്തി കൊണ്ടു പോയതും വഴി മദ്ധ്യേ രണ്ടു സ്ത്രീകൾ കൂടി ഇദ്ദേഹത്തോടൊപ്പം വാഹത്തിൽ കയറ്റി.

തുടർന്ന് ഫ്‌ളോറിഡാ ജാക്‌സണിലെ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഈ പെൺകുട്ടിയെ കൊണ്ടുവന്ന് ജോർദ്ദൻ ഉപദ്രവിക്കുകയും, കൈയും, കാലും, ഡക്റ്റ് ടേപ് ഉപയോഗിച്ചു ബന്ധിച്ച ശേഷം അവിടെ തന്നെയുള്ള മരത്തിൽ കെട്ടിയിടുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ആറര മണിയോടെ സമീപവാസിയാണ് കുട്ടിയെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതായി പൊലീസിനെ അറിയിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചതു കൊണ്ടു രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ജോർദാനെതരെ കവർച്ച, തടഞ്ഞുവെക്കൽ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾക്ക് കേസ്സെടുത്തിട്ടുണ്ട്. മോളി മിഷൻ ജാരറ്റിനെതിരെയും ഫസ്റ്റ് ഡിഗ്രി റോബറി ഉൾപ്പെടെ കേസ്സുകൾ ചാർജ്ജ് ചെയ്തിട്ടുണ്ട്. ഇവരെ ഈ ആഴ്ച ഒടുവിൽ കോടതിയിൽ ഹാജരാക്കും.