- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കൗണ്ടി മെഡിക്കൽ എക്‌സാമിനേഴ്‌സ് ഓഫീസിൽ വെടിവെപ്പ് ; രണ്ട് മരണം
ഡാളസ് : ഡാളസ് കൗണ്ടി മെഡിക്കൽ എക്‌സാമിനേഴ്‌സ് ഓഫീസർ നവംബർ 8 വ്യാഴാഴ്ച വൈകീട്ടു നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും, ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ. ജങ്കാൻസിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
ഡാളസ് സ്റ്റെമൻസിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട രണ്ടുപേരും. ഇതിൽ ഒരാളാണ് വെടിയുതിർത്തതെന്നും, വെടിയേറ്റവരിൽ ഒരാൾ കൊല്ലപ്പെടുകയും, മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു. ആശുപത്രിയിൽ കഴിയുന്നയാളുടെ ആരോഗ്യ സ്ഥിതിയെകുറിച്ചോ, വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വെടിവെച്ചുവെന്ന് പറയപ്പെടുന്നയാൾ പിന്നീട് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായും പൊലീസ് പറഞ്ഞു.
ഹെൽത്ത് ആൻഡ് ഹൂമൺ സർവീസ് കെട്ടിടത്തിൽ എല്ലാം നിയന്ത്രണാതീതമാണെന്ന് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ.ഫിലിപ്പ് ഹോങ്ങ് പറഞ്ഞു. സംഭവസ്ഥലത്തു പൊലീസ് ക്യാമ്പു ചെയ്യുന്നതായും, പൊലീസ് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.