ഓസ്റ്റിൻ : ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഗവർണർ ഗ്രെഗ് ഏബട്ടിന് തകർപ്പൻ വിജയം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പ്രമുഖ മാധ്യമങ്ങൾ ഗ്രെഗ് ഏബട്ടിന്റെ വിജയം പ്രഖ്യാപിച്ചു. പോൾ ചെയ്ത വോട്ടുകളിൽ 55.7% ഏബട്ട് നേടിയപ്പോൾ, എതിർ സ്ഥാനാർത്ഥി ബെറ്റൊ ഒ. റൂർക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ തന്നെ ഗ്രെഗ് ഏബട്ടിന്റെ വിജയം ഉറപ്പിച്ച പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കടുത്ത മത്സരം കാഴ്ചവെക്കുന്നതിന് ഡെമോക്രാറ്റിക് പാർട്ടിയുടെ യുവനേതാവ് ബെറ്റൊ ഒ. റൂർക്കെക്ക് കഴിഞ്ഞെങ്കിലും പാർട്ടിയെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായില്ല.

1994 മുതൽ ഇതുവരെ ഒരു ഡെമോക്രാറ്റിക് ഗവർണറെ പോലും തിരഞ്ഞെടുക്കുന്നതിനു ടെക്സസിലെ വോട്ടർമാർ തയാറായിട്ടില്ല. 2015 മുതൽ ഗവർണർ മന്ദിരത്തിൽ കഴിയുന്ന ഗ്രെഗ് ഏബട്ട് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായാൽ അത്ഭുതപ്പെടേണ്ടതില്ല.