ന്യൂയോർക്ക് : അമേരിക്കയിൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവർണ്ണർമാരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ന്യൂയോർക്കിലെ ഗവർണ്ണർ കാത്തി ഹോച്ചലാണ്. വാർഷീക ശമ്പളമായി 225000 ഡോളറാണ് ഓഗസ്റ്റ് 2021 മുതൽ 2023 വരെ ഗവർണ്ണർക്ക് ലഭിച്ചത്.

സംസ്ഥാന ഗവർണ്ണർമാരിൽ ഏറ്റവും കുറവു വരുമാനം മയിൻ ഗവർണ്ണർക്കാണ്.(70,000). കാലിഫോർണിയ ഗവർണ്ണർ രണ്ടാം സ്ഥാനത്തു(209747), മൂന്നാം സ്ഥാനം പെൻസിൽവാനിയ(201729). ടെക്സസിലെ ഗവർണ്ണർ ഗ്രേഗ് ഏബട്ടിന് ലഭിക്കുന്ന വാർഷീക വരുമാനം(153750).

ഗവർണ്ണർമാരുടെ വാർഷീക വരുമാനത്തെകുറിച്ചു കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച ബുക്ക് ഓഫ് സ്റ്റേറ്റ്സി(2021)ലാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തെ ഗവർണ്ണർ വാർഷീക വരുമാനത്തിൽ എട്ടാം സ്ഥാനത്താണ്(181670).

48, 49 സ്ഥാനത്തെ സംസ്ഥാനങ്ങളായ അരിസോണ കൊളറാഡോ എന്നിവയിലെ ഗവർണ്ണർമാർക്ക് യഥാക്രമം 95000, 92700 ഡോളറും വാർഷീക ശമ്പളമായി ലഭിക്കുന്നു. ഗവർണ്ണർമാരുടെ ശമ്പളം മാത്രമാണ് മുകളിൽ സൂചിപ്പിച്ചത്. ഇൻഷ്വറൻസ്, മറ്റു ആനുകൂല്യങ്ങൾ ഇതിനു പുറമെയാണ്.