ഷിക്കാഗോ: അട്ടിമറി വിജയത്തിലൂടെ ഇല്ലിനോയ് ജനപ്രതിനിധി സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ അമേരിക്കൻ മുസ്ലിം വനിത എന്ന പദവി നബീല സയ്യദിന്. നബീലക്ക് 22234(52.3%) വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർത്ഥിക്ക് ലഭിച്ചത് 20250(47.7%) വോട്ടുകളാണ്.

ഇല്ലിനോയ് 51 ഹൗസ് ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ച നബീല പരാജയപ്പെടുത്തിയത് നിലവിലുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ക്രിസ് ബോസിനെയാണ്.

സഭയിലെത്തുന്ന ആദ്യ സൗത്ത് ഏഷ്യൻ എന്ന ബഹുമതിയും ഇവർക്ക് ലഭിക്കും. ഇല്ലിനോയിയിലെ പലാറ്റിൻ ജനിച്ചു അവിടെയുള്ള പബ്ലിക് സ്‌ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ച നബീല കമ്മ്യൂണിറ്റി ഓർഗനൈസറായി ഹോം ടൗണിൽ തന്നെ സേവനം അനുഷ്ഠിച്ചിരുന്നു. വോട്ടിങ്ങിനുള്ള അവകാശം, ഗർഭഛിദ്രാവകാശം, വിദ്യാഭ്യാസം, ടാക്സ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പിടിച്ചാണ് ഇവർ തിരഞ്ഞെടുപ്പു പ്രചരണം നടത്തിയത് കാലിഫോർണിയ യൂണിവേഴ്സിറ്റി(ബർക്കിലി)യിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ആന്റി ബിസിനിസ്സിൽ ബിരുദം നേടിയിട്ടുണ്ട്.

മതപരമായ കാര്യങ്ങളിൽ വളരെ സജീവമായ നബീല നോർത്ത് വെസ്റ്റ് സമ്പർബ്സിൽ ഇസ്ലാമിക് സൊസൈററിയുമായി സഹകരിച്ചു മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.