- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസിന് തകർപ്പൻ വിജയം- ഹാരിസ് കൗണ്ടി ജഡ്ജി കഷ്ടിച്ചു രക്ഷപ്പെട്ടു
ഡാളസ്/ ഹൂസ്റ്റൺ: ടെക്സസ്സിലെ സുപ്രധാന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡാളസ് കൗണ്ടി ജഡ്ജിയായി ക്ലെ ജങ്കിൻസ് വൻ മാർജിനിൽ വിജയിച്ചപ്പോൾ ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡൽഗൊ രക്ഷപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്.
പാൻഡമിക്കിന്റെ പാരമ്യത്തിൽ ടെക്സസ് ഗവർണ്ണർ ഗ്രേഗ് ഏബട്ട് സ്വീകരിച്ച നിലപാടുകളെ ഭാഗീകമായോ പൂർണ്ണമായോ നിഷേധിക്കുകയോ തള്ളികളയുകയോ ചെയ്തു. ഈ രണ്ടു ജഡ്ജിമാരുടേയും തീരുമാനങ്ങൾ സംസ്ഥാനത്തു മാത്രമല്ല, ദേശീയ ശ്രദ്ധ വരെ പിടിച്ചു പറ്റിയിരുന്നു. 2010 മുതൽ തുടർച്ചയായ ഭരണത്തിലിരിക്കുന്ന ക്ലെ ജങ്കിൻസിന്റെ വിജയത്തെകുറിച്ചു ആശങ്കയുണ്ടായിരുന്നുവെങ്കിലും, ഡാളസ് ഡെമോക്രാറ്റിന്റെ ശക്തകേന്ദ്രമായതിനാൽ വിജയം അനായാസമാകുകയായിരുന്നു.
ആകെ പോൾ ചെയ്ത വോട്ടുകളിൽ 68 ശതമാനം ജങ്കിൻസ് നേടിയപ്പോൾ റിപ്പബ്ലിക്കൻ ജഡ്ജിയായി മത്സരിച്ച ലോറൻ ഡേവിസിന് ആകെ ലഭിച്ചത് 38 ശതമാനമായിരുന്നു. രണ്ടാം തവണ മത്സരത്തിനിറങ്ങിയ ഹൂസ്റ്റണിലെ ലിന ഹിഡൽഗൊ ഡമോക്രാറ്റിക് രക്ഷപ്പെട്ടതു അവസാന നിമിഷം പ്രഥമ വനിത ജിൽ ബൈഡൻ പള്ളികൾ കയറിയിറങ്ങി വോട്ടർമാരെ കണ്ടു നേരിട്ട് അഭ്യർത്ഥിച്ചതിന്റെ പരിണിതഫലം തന്നെയാണ്. ഹിഡൽഗൊ 50.74 ശതമാനം വോട്ടകൾ നേടിയപ്പോൾ എതിരാളി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അലക്സാൻഡ്രിയ 49.25 ശതമാനം വോട്ടുകൾ നേടി.