- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് എയർ ഷോയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം
ഡാളസ് :ഡാളസ് എയർ ഷോയിൽ പങ്കെടുത്ത രണ്ടു വിമാനങ്ങൾ ആകാശത്തു അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതിനിടയിൽ കൂട്ടിയിടിച്ച് ആറു പേര് മരിച്ചതായി ഞായറാഴ്ച ഔദ്യോഗീകമായി സ്ഥിരീകരിച്ചു .
രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച ഒരു ബോയിങ് ബി -17 ഫ്ലയിങ് ഫോർട്രസും, ബെൽ പി -63 കിങ്‌കോബ്രയുമാണ് കൂട്ടിയിടിച്ചത്. വെറ്ററൻസ് ഡേയോടനുബന്ധിച്ചു ഡാലസിൽ ശനിയാഴ്ച നടന്ന ഭീകര സംഭവത്തിന്റെ നടുക്കം മാറാതെയാണ് ഡാളസ് എക്‌സിക്യൂട്ടീവ് എയർ പോർട്ട് അധികൃതർ .
ഡാലസിലെ ദുരന്തസമയത്ത് നിരവധി വിമാനങ്ങൾ ഒരേ സമയം ആകാശത്ത് പറക്കുകയായിരുന്നു. പശ്ചാത്തലത്തിൽ ദേശഭക്തി ഗാനം മുഴങ്ങുമ്‌ബോൾ എയർഷോയിലെ കമന്റേറ്റർ ഒരോ വിമാനങ്ങളുടെ പ്രാധാന്യവും വിവരിക്കുന്നുണ്ടായിരുന്നു. കിങ്‌കോബ്ര ബി -17 ലേക്ക് ഇടിച്ചുകയറുമ്‌ബോൾ നിലവിളിക്കുന്ന കാണികളുടെ ഞെട്ടലും ഭീതിയും ഇതുവരെ വിട്ടുമാറിയിട്ടില്ല . മറ്റൊരു വശത്ത് നിന്ന് വന്ന കിങ്‌കോബ്ര ബി -17 മായി ഇടിക്കുകയും തീയും പുകയും നിറഞ്ഞ ഒരു തീഗോളമായി അത് മാറുകയുമാണുണ്ടായത്
അപകടം ഹൃദയഭേദകമാണെന്ന് ഡാലസ് മേയർ എറിക് ജോൺസൺ പ്രതികരിച്ചു. നാഷനൽ ട്രാൻസ്‌പോർടേഷൻ സേഫ്റ്റി ബോർഡ് ലോകൽ പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് അപകടസ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതായി മേയർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ വിശദ വിവരങ്ങളോ, അപകടത്തിന്റെ കാരണമോ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.. പരിചയ സമ്പന്നരായ വിരമിച്ച സൈനീക പൈലറ്റുമാരാണ് വിമാനത്തിന്റെ കോക് പിറ്റിൽ ഉണ്ടായിരുന്നതെന്നും അവർ വ്യക്തമാക്കി