- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്റ്റുഡന്റ് ലോൺ റദ്ദാക്കൽ ഭരണഘടനാ വിരുദ്ധമെന്ന് ഫെഡറൽ ജഡ്ജി
ടെക്സസ്: പതിനായിരകണക്കിനു വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് ലോൺ റദ്ദാക്കുന്നതിന് ബൈഡൻ ഗവൺമെന്റ് സ്വീകരിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, ഉടൻ തീരുമാനം ഒഴിവാക്കണമെന്നും ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ഒക്ടോബർ 10 വ്യാഴാഴ്ചയാണ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവ് പുറത്തുവന്നത്.
ബില്യൻ കണക്കിനു ഡോളർ ഖജനാവിനു നഷ്ടം സംഭവിക്കുന്ന തീരുമാനം ഇതോടെ റദ്ദാക്കപ്പെട്ടു. ജോബ് ക്രിയേറ്റേഴ്സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ രണ്ടു വിദ്യാർത്ഥികൾക്കു വേണ്ടി സമർപ്പിച്ച അപ്പീലിലാണ് ജഡ്ജ് മാർക്ക് പിറ്റ്മാൻ ഉത്തരവിട്ടത്.
ഇതു സംബന്ധിച്ച മറ്റൊരു കേസിൽ, സ്റ്റുഡന്റ് ലോൺ പദ്ധതി മുന്നോട്ടു കൊണ്ടു പോകരുതെന്ന ഫെഡറൽ അപ്പീൽ കോർട്ടിന്റെ ഉത്തരവനുസരിച്ചു എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തുടർനടപടികൾ നിർത്തിവച്ചിരുന്നു.
16 മില്യൻ അപേക്ഷകരാണ് ലോൺ റദ്ദാക്കാൻ ഇതിനകം അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. പുതിയ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാർത്ഥികൾ നിരാശരായിട്ടുണ്ട്.