ചെസ്റ്റർഫീൽഡ് (വെർജീനിയ): മൂന്നു മക്കൾക്കും, തനിക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കോടതി തള്ളിയതിനുശേഷം, ഇവർ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റർഫീൽഡ് കൗണ്ടിയിലെ ജനങ്ങൾ.

നവംബർ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസുകാരനായ മുൻ കാമുകൻ ജോനാ ആംഡംസ് (35) ലോറൽ ഓക്‌സിലുള്ള കാമുകി ജൊആൻ കോട്ടിലും പതിമൂന്നു വയസും, നാലു വയസും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടിൽ നിന്നും 911 കോൾ ലഭിക്കുന്നത്. ആരോ ഒരാൾ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിരിക്കുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. മിനിട്ടുകൾക്കുള്ളിൽ സംഭവസ്ഥലത്തെത്തി പൊലീസ് കേൾക്കുന്നത് തുടർച്ചയായ വെടിയൊച്ചയായിരുന്നു. പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാൾഡോൾഫിലുള്ള വീടിനു സമീപം ച്ചെു പിടികൂടുകയായിരുന്നു.

മരിച്ച മൂന്നു കുട്ടികളിൽ നാലുവയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പൊലീസ് പറഞ്ഞു.മാതാവും മുൻ കാമുകനും തമ്മിൽ പല സന്ദർഭങ്ങളിലും വഴക്ക് നടക്കാറുണ്ടെന്നും, മുമ്പ് ഇവർക്ക് പൊലീസ് സംരക്ഷണം നൽകിയിരുന്നുവെന്നും (ഇപ്പോൾ ഇല്ല) ചെസ്റ്റർഫീൽഡ് കൗണ്ടി പൊലീസ് ലഫ്റ്റനും ക്രിസും ഹെൻസിലി പറഞ്ഞു.

ആംഡസിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിനു കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിലേക്കനയിച്ചതെന്താണെന്നത് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.