- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പിതാവിന്റെ വധശിക്ഷയ്ക്കു ദൃക്‌സാക്ഷിയാകണമെന്നാവശ്യപ്പെട്ട് മകൾ കോടതിയെ സമീപിച്ചു
സെന്റ് ലൂയിസ് (മിസോാറി): നവംബർ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്‌സാക്ഷിയാകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകൾ ഫെഡറൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
2005ൽ കാർക്ക് വുഡ് മിസോറി പൊലീസ് ഓഫീസർ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെവിൻ ജോൺസന്റെ വധശിക്ഷയാണ് നവംബർ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയിൽ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവർക്ക് വധശിക്ഷക്കു ദൃക്‌സാക്ഷികളാകാൻ അനുമതിയില്ല.
മകളെ തന്റെ വധശിക്ഷ കാണാൻ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ കാണാൻ എനിക്ക് അവകാശമുണ്ടെന്നും, ഇതിൽ ഒരു സുരക്ഷാ പ്രശ്‌നവും ഉണ്ടാകില്ലെന്നും കാൻസസ് സിറ്റി ഫെഡറൽ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ മകൾ കോറി റാമി ആവശ്യപ്പെട്ടു.
എന്റെ പിതാവ് ആശുപത്രിയിൽ കിടന്നാണ് മരിക്കുന്നതെങ്കിൽ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാർത്ഥിക്കുവാൻ എനിക്ക് തടസമില്ലെങ്കിൽ എന്തുകൊണ്ട് ഇവിടെ അവകാശം നിഷേധിക്കുന്നുവെന്നും മകൾ ചോദിക്കുന്നു. കൊലപാതകം നടത്തുമ്പോൾ പ്രതിക്ക് 19 വയസായിരുന്നു പ്രായം. 18 വയസിനു താഴെയുള്ള പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത് ഇവിടെ നിരോധിച്ചിരുന്നു.