- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കൻ പാർട്ടി
വാ ഷിങ്ടൺ: നവംബര് 8 നടന്ന ഇടക്കാല തിരെഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റുകൾ നേടി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം വർധിപ്പിച്ചു.435 സീറ്റുകളിലേക്കാണ് തിരേംജെടുപ്പു നടന്നത് . ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിച്ചാൽ മതി
ഡെമോക്രാറ്റുകൾക്കു ഇതുവരെ 212 സീറ്റുകൾ മാത്രമാണ് നേടാനായത്. കാലിഫോർണിയയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നാമത്തെ സീറ്റിൽ കെവിൻ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം 220 ലെകുയർന്നതു.
ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കാലിഫോർണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നി സ്റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടെയും റിപ്പബ്ലിക്കൻ പാർട്ടി വിജയം പ്രതീക്ഷിക്കുന്നു
കൊളറാഡോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ലോറൻ ബോബെർട്ടിന് മുൻതൂക്കമുണ്ട്. അതേസമയം അലാസ്‌കയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി മേരി പെൽറ്റോലയാണ് മുന്നിൽ. കാലിഫോർണിയയിൽ 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ ഡാർട്ടെ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആഡം ഗ്രേയെക്കാൾ 600 വോട്ടുകൾക്ക് മാത്രം മുന്നിലാണ്.
റിപ്പബ്ലിക്കൻ പാർട്ടി ഈ തിരെഞ്ഞെടുപ്പിൽ 8 സീറ്റുകൾ അധികം നേടിയപ്പോൾ ഡെമോക്രാറ്റിക് പാർട്ടികു നഷ്ടമായത് 9 സീറ്റുകളാണ്