- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
താങ്ക്‌സ് ഗിവിങ് ഡേയിൽ വീടിനു തീപിടിച്ചു പിതാവിനും മകൾക്കും ദാരുണാന്ത്യം
ബ്രോൺസ് (ന്യൂയോർക്ക്): താങ്ക്‌സ് ഗിവിങ് ഡേയിൽ വീടിനു തീപിടിച്ചു പിതാവിനും, ബുദ്ധിമാന്ദ്യമുള്ള മകൾക്കും ദാരുണാന്ത്യം.
ഹാരിസൺ അപ്പാർട്ട്‌മെന്റിലെ രണ്ടാം നിലയിലുള്ള വീട്ടിനകത്തെ അടുക്കളിയിൽ നിന്നാണ് തീ ആളി പടർന്നത്. അടച്ചു പൂട്ടിയ മുറിയിൽനിന്നും രണ്ടുപേരേയും രക്ഷിക്കുന്നതിന് സഹോദരിമാർ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. കനത്ത പുകപടലത്തിൽ ശ്വാസം മുട്ടിയാണ് പെർഫെക്ടൊ ആംബോൾസ് (60) ഒഡലിസ് ആംബോൾസ് (20) എന്നിവരാണ് മരിച്ചത്.
പെർഫെക്ടോയുടെ സ്റ്റെപ് ഡോട്ടർ റോസനാ സുവാരസ് (42) രണ്ടുപേരേയും രക്ഷപ്പെടുത്തുവാൻ നടത്തിയ ശ്രമത്തിനിടയിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ആംബോൾസിന്റെ ഭാര്യ ലൊറെൻസാ സുവാരസിനും (63) പൊള്ളലേറ്റിട്ടുണ്ട്. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുനില അപ്പോർട്ട്‌മെന്റായിരുന്നിട്ടും അപകടത്തിൽപ്പെട്ടവരുടെ നിലവിളി അപ്പാർട്ട്‌മെന്റ് മുഴുവനും കേൾക്കാമായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
താങ്ക്‌സ് ഗിവിങ് ഡേയോടനുബന്ധിച്ചുള്ള പാചകം രാവിലെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അടുക്കളയിൽ നിന്നും ആളിപടർന്ന തീയുടെ പുക അപ്പാർട്ട്‌മെന്റ് മുഴുവൻ വ്യാപിച്ചിരുന്നു. അഗനിക്കിരയായ ഭാഗത്ത് സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഇതൊരു അപകടമായിരിക്കാമെന്നും അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.