ലൂസിയാന: സതേൺ യൂണിവേഴ്‌സിറ്റിയിലെ മൂന്ന് കോളേജ് വിദ്യാർത്ഥികൾ ് ടയർ മാറുന്നതിനിടയിൽ മറ്റൊരു സെമി ട്രക്ക് ഇടിച്ചു കയറി ദാരുണമായി കൊല്ലപ്പെട്ടു. ടൈറൺ വില്യംസ് (19), ബ്രോഡ്‌റിക്ക് മൂർ (19), റെഡലൻ യംഗ് (21) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ ഡിസംബർ 7 ബുധനാഴ്ച സ്ഥിരീകരിച്ചു. ഡാളസിൽ നിന്നും 250 മൈൽ ദൂരെയായിരുന്നു അപകടം.

ക്രിസ്മസ് ആഘോഷങ്ങൾക്കായി ടെക്‌സസിൽ നിന്നും ലൂസിയാനയിലേക്ക് കാറിൽ പുറപ്പെട്ടവരായിരുന്നു ഇവർ. ലൂസിയാന 1-49 നാച്ചിറ്റോച്ചസിൽ ച്ചെു ചൊവ്വാഴ്ചയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിയത്. ഇന്റർ സ്റ്റേറ്റ് ഷോൾഡറിലേക്ക് വാഹനം നീക്കിയിട്ടതിനുശേഷം മൂന്നു പേരും ചേർന്ന് ടയർ മാറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്നായിരുന്നു 62 കാരൻ ഓടിച്ചിരുന്ന സെമി ട്രാക്ക് ഇവിടെ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. മൂന്നുപേരും സംഭവ സ്ഥലത്തു ച്ചെു തന്നെ മരിച്ചു. സെമി ട്രക്ക് ഓടിച്ചിരുന്ന 62കാരനെ പൊലീസ് പിന്നീട് പിടികൂടി ചോദ്യം ചെയ്തു. മദ്യപിച്ചിരുന്നുവോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട മൂന്നു പോരും യൂണിവേഴ്‌സിറ്റി ബാന്റ് ടീമിലെ വാഗ്ദാനങ്ങളായിരുന്നുവെന്ന് മാർച്ചിങ് ബാന്റ് ഡയറക്ടർ കെൻഡ്രിക് ടെയ്‌ലർ പറഞ്ഞു. മൂസിക് മേജറായിരുന്നു മൂവരുടേയും പഠനവിഷയം. രണ്ടുപേർ ഡാളസ്സിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു.