- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സെനറ്റർ ക്രിസ്റ്റീൻ സിനെമ ഡമോക്രാറ്റിക് പാർട്ടി വിടുന്നു സെനറ്റ് വീണ്ടും ത്രിശങ്കുവിൽ
അരിസോണയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റർ ക്രിസ്റ്റീൻ സിനെമ ഡമോക്രാറ്റിക് പാർട്ടി വിടുന്നു. തുടർന്നു സ്വതന്ത്രയായി രജിസ്റ്റർ ചെയ്യാനാണ്തീരുമാനമെന്ന് ഡിസംബർ 9 വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ക്രിസ്റ്റീൻ പ്രഖ്യാപിച്ചു. ഇങ്ങനെ ഒരു തീരുമാനത്തിനു താത്പര്യമില്ലായിരുന്നുവെന്നും എന്നാൽ നിർബന്ധിതയായെന്നും ഇവർ കൂട്ടിച്ചേർത്തു.
ജോർജിയ സെനറ്റ് റൺ ഓഫ് മത്സരത്തിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള സ്ഥാനാർത്ഥി വിജയിച്ചതോടെ സെനറ്റിൽ 51 സീറ്റുമായി പാർട്ടി ഭൂരിപക്ഷം നേടിയിരുന്നു. 51- 49 എന്ന നിലയിൽ നിന്നും ക്രിസ്റ്റീൻ പാർട്ടി വിടുന്നതോടെ വീണ്ടും ഇരുപാർട്ടികൾക്കും 50 സെനറ്റർമാർ മാത്രമാണ് ഉണ്ടാകുക. സ്വതന്ത്രയായി രജിസ്റ്റർ ചെയ്യുന്നുവെങ്കിലും ഗവൺമെന്റിന്റെ ശരിയായ തീരുമാനങ്ങൾക്ക് പിന്തുണ നൽകുമെന്നും ഇവർ പറഞ്ഞു.
എന്നാൽ വാഷിങ്ടൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്ക് ഏകപക്ഷീയ പിന്തുണ നൽകില്ലെന്നു മാത്രമല്ല പല തീരുമാനങ്ങളിലും വിയോജിപ്പുണ്ട് എന്നും ഇവർ ചൂണ്ടിക്കാട്ടി. 2024 ൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ട സിനെമാ പാർട്ടിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുവാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വതന്ത്രയായി നിൽക്കുകയായിരിക്കും വിജയ സാധ്യത വർധിപ്പിക്കുകയെന്നും ഇവർ കരുതുന്നു.
ക്രിസ്റ്റിന്റെ പാർട്ടി വിടാനുള്ള തീരുമാനം 31 ന് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. സെനറ്റിലെ നേരിയ ഭൂരിപക്ഷം ബൈഡന്റെ പല തീരുമാനങ്ങൾക്ക് നിർണായകമായിരിക്കെ, ഇവരുടെ തീരുമാനവും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടും ഡമോക്രാറ്റിക്ക് പാർട്ടിക്ക് ആവശ്യമായി വരും. യുഎസ് ഹൗസിലെ ഭൂരിപക്ഷം ഡമോക്രാറ്റിക് പാർട്ടിക്ക് നഷ്ടപ്പെടുവെങ്കിലും സെനറ്റിലെ പിടിവള്ളിയും പാർട്ടിക്ക് നഷ്ടമായിരിക്കുന്നു.