ലബക്ക് : വിദ്യാർത്ഥിനികൾ ഉപയോഗിക്കുന്ന ലോക്കർ റൂമിൽ ഒളിക്യാമറ വെച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു സിഗ്രെവേസ് ഐ.എസ്.ഡി സൂപ്രണ്ട് ജോഷ്വാ ജിയോൺ (43) സ്വയം വെടിയുതിർത്ത് ആത്മഹത്യചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് എഫ്.ബി.ഐയും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയും ചേർന്ന് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ഇയാളുടെ വസതി പരിശോധിച്ച അധികൃതർ ചില ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഡിസംബർ 9 വെള്ളിയാഴ്ച ഇയാൾ താമസിക്കുന്ന ഷാലോ വാട്ടർ ഉള്ള വസതിയിൽ നിന്ന് പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെടിയേറ്റ് നിലത്തു കിടക്കുന്ന ജോഷ്വയെ കണ്ടെത്തി. തലക്ക് വെടിയേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

കഴിഞ്ഞമാസമാണ് വിദ്യാർത്ഥിനികളുടെ റൂമിൽ വീഡിയോ റെക്കോർഡിങ് നടക്കുന്നു എന്ന പരാതി ലഭിച്ചത്. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ ആണ് സൂപ്രണ്ടിന്റെ പങ്ക് വ്യക്തമായത്. ഇതിനെ തുടർന്ന് ജോഷ്വായെ നവംബർ 28 മുതൽ അഡ്‌മിനിസ്ട്രേറ്റിവ് ലീവിൽ പ്രവേശിപ്പിച്ചിരുന്നു.

സൂപ്രണ്ട് ജോഷ്വായുടെ മരണത്തിൽ സിഗ്രെവ്സ് ഐ.എസ്.ഡി അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രഗല്ഭനായ ഒരു അദ്ധ്യാപകനും സൂപ്രണ്ടും ആയിരുന്നു ജോഷ്വാ എന്ന് ഐ.എസ്.ഡിയുടെ അനുശോചന സന്ദേശത്തിൽ പറയുന്നു