- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ സ്വവർഗ്ഗാനുരാഗം ഇനി മുതൽ നിയമാനുസൃതം
വാഷിങ്ടൺ ഡി.സി.: സ്വവർഗ വിവാഹത്തിലേർപ്പെട്ടിരിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ബില്ലിൽ ്അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡൻ ഒപ്പുവെച്ചു.
ജാതി, വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാതെ സ്വവർഗ്ഗ വിവാഹത്തിലേർപ്പെടുന്നതിനുള്ള ചരിത്രപരമായ നിയമത്തിലാണ് ബൈഡൻ നൂറുകണക്കിനാളുകളെ സാക്ഷി നിർത്തി ഒപ്പു വെച്ചത്.
സ്നേഹത്തിന് അതിരുകൾ നിർണ്ണയിക്കേണ്ടതില്ല, എന്നാണ് ബൈഡൻ ബില്ലിൽ ഒപ്പുവെച്ചതിനുശേഷം പ്രതികരിച്ചത്. രാഷ്ട്രം വളരെ നാളുകളായി പ്രതീക്ഷയോടെ കാത്തിരുന്ന അസുലഭ നിമിഷത്തിനാണ് വൈറ്റ് ഹൗസ് ഇന്ന് സാക്ഷ്യം വഹിച്ചത്. സ്വവർഗ്ഗ വിവാഹിതർക്ക് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഇതു ഫെഡറൽ നിയമത്തിന്റെ കീഴിൽ വരുന്നതാണെന്ന് ബൈഡൻ വെളിപ്പെടുത്തി.
സുപ്രീം കോടതി ഗർഭഛിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വർഗ്ഗ വിവാഹത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വവർഗ്ഗ വിവാഹിതർക്കു നേരേയും പ്രയോഗിക്കുമോ എന്ന സംശയദൂരീകരണത്തിനാണ് - ഈ നിയമത്തിൽ പ്രസിഡന്റ് ഒപ്പുവെച്ചത്.
ഇപ്പോൾ നിലവിലുള്ള യു.എസ്. ഹൗസിലും, യു.എസ്. സെനറ്റിലും ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ പുതിയ നിയമം എളുപ്പത്തിൽ പാസ്സാക്കുവാൻ കഴിഞ്ഞു.
എൻജിബിറ്റിക്യു വിഭാഗത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജോബൈഡൻ. ഈ നിയമം സ്നേഹത്തിന്റെ സന്ദേശമാണ്. വിദ്വേഷത്തിനുള്ള ഒരു തിരിച്ചടിയും കൂടിയാണിത്. ബൈഡൻ പറഞ്ഞു.