കൊളറാഡൊ: കൊളറാഡൊ തേർഡ് കൺഗ്രഷ്ണൽ ഡിസ്ട്രിക്ട് യു.എസ്. ഹൗസിലേക്ക് വീണ്ടും വോട്ടെണ്ണ്ൽ പൂർത്തീകരിച്ചപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ലോറൻ ബോബർട്ട് നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചതായി കൊളറാഡൊ സ്റ്റേറ്റ് സെക്രട്ടറി ഡിസംബർ 12ന് തിങ്കളാഴ്ച ഔദ്യോഗീകമായി പ്രഖ്യാപിച്ചു.

നേരത്തെ 50.06 ശതമാനം വോട്ടുകൾ ലോറൻ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി (ഡമോക്രാറ്റിക്) 49.89 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇതിനെ തുടർന്ന് വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടു. ഡമോക്രാറ്റിക് സ്ഥാനാർത്ഥി ആഡം ഫ്രിസ്‌ക്ക് സ്റ്റേറ്റ് സെക്രട്ടറിക്ക് അപേക്ഷ നൽകി.

ഏകദേശം അഞ്ഞൂറു വോട്ടുകൾ ഭൂരിപക്ഷമുണ്ടായിരുന്ന ലോറന് വീണ്ടും വോട്ടെണ്ണൽ പൂർത്തീകരിച്ചപ്പോൾ നാലു വോട്ടുകൾ എതിർ സ്ഥാനാർത്ഥിക്ക് വിട്ടുകൊടുക്കേണ്ടി വന്നു. 5 ശതമാനമോ അതിൽ കുറവോ വോട്ടുകളാണ് വ്യത്യാസമെങ്കിൽ ഓ്‌ട്ടോമാറ്റിക് കൗണ്ടിംഗിന് വ്യവസ്ഥയുണ്ട്.

ട്രമ്പിനെ ശക്തമായി പിന്തുണച്ചിരുന്ന ലോറൻ ബൈഡൻ ഗവൺമെന്റിനെതിരെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. 2020 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ലോറൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ യുവജനങ്ങളുടെ ഹരമായിരുന്നു. ഇതോടെ യു.എസ്. ഹൗസിൽ(435) റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗസംഖ്യ 222 ആയി. ഡമോക്രാറ്റിക് പാർട്ടിക്ക് 213 സീറ്റുകളും ലഭിച്ചു. 2018ന് ശേഷം യു.എസ്. ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ആദ്യമാണ്.