ഒറിഗൺ : മാരകമായ വിഷം കുത്തിവച്ചു പ്രതികളെ വധശിക്ഷക്കു വിധേയമാക്കുന്നത് അധാർമ്മികമാണെന്നു പ്രഖ്യാപിച്ചു സംസ്ഥാന ഗവർണർ പദവിയിൽ നിന്നു വിരമിക്കുന്ന കാറ്റി ബ്രൗൺ സംസ്ഥാനത്തു വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ആകെയുള്ള 17 പേരുടേയും വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവു (പരോളില്ലാതെ) ശിക്ഷക്ക് ഉത്തരവിറക്കി ചരിത്രം കുറിച്ചു.ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ ഡിസംബർ 14 ബുധനാഴ്ചയാണ് ഗവർണർ ഒപ്പുവച്ചത്.

2015 ൽ ഗവർണർ പദവി ഏറ്റെടുത്തതിനുശേഷം വധശിക്ഷക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു കാറ്റി. എന്നാൽ സംസ്ഥാനത്ത് വധശിക്ഷ നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 1984 ൽ സംസ്ഥാനത്തു വധശിക്ഷ നിയമം നിലവിൽ വന്ന ശേഷം 1996 വരെ ഇതു നടപ്പാക്കിയിരുന്നില്ല.

ഗവർണറിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു 17 പേരുടെ വധശിക്ഷ ഒഴിവാക്കുമ്പോൾ തന്നെ പ്രതികളുടെ ക്രൂരതക്ക് വിധേയമായി ജീവൻ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ടു വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിയിരുന്നവരുടെ വേദനയും ഞാൻ മനസ്സിലാക്കുന്നുവെന്നും ഗവർണർ പറഞ്ഞു. 2023 ജനുവരി 9 വരെ അധികാരത്തിൽ തുടർന്നു കാറ്റി ബ്രൗൺ. തുടർന്നു അധികാരം കൈമാറുന്ന ഗവർണർ റ്റിനാ കോട്ടക്കും വധശിക്ഷക്ക് മൊറോട്ടോറിയം വേണമെന്ന അഭിപ്രായക്കാരിയാണ്.