- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന 43കാരി വെടിയുതിർത്ത് ആത്മഹത്യ ചെയ്തു
സെന്റ് ലൂയിസ്(മിസിസിപ്പി): രണ്ടു യുവ മിസ്സിസിപ്പി പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം 43കാരി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു.
ബുധനാഴ്ച രാവിലെ 5 മണിയോടെയായിരുന്നു സംഭവം. പുറത്തു ബഹളം നടക്കുന്നുവെന്ന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലിസ് ഉദ്യോഗസ്ഥരായ ബ്രാണ്ടൻ എസ്റ്റോർഫി (23), സ്റ്റീവൻ റോബിൻ (34) എന്നിവർ മോട്ടൽ കാർ പാർക്കിങ്ങിൽ എത്തിയത്.
43 വയസ്സുള്ള ഏമി ആർഡേഴ്സൺ പാർക്കിങ് ലോട്ടിൽ പാർക്ക് ചെയ്ത കാറിനകത്തു ഒരു കുട്ടിയുമായി ഇരിക്കുകയായിരുന്നു. ഇരു പൊലിസ് ഉദ്യോഗസ്ഥരും അരമണിക്കൂർ നേരം ഇവരുമായി സംസാരിച്ചു. തുടർന്നു ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിനെ വിവരം അറിയിച്ചു. ഇതേ സമയം കാറിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് ഇരുവർക്കും നേരെ പ്രയോഗിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പിനെ ചെറുക്കാൻ ഇരുവർക്കും ആയില്ല. വെടിയേറ്റ രണ്ടുപേരിൽ റോബിൻ സംഭവ സ്ഥലത്തുവച്ചും എസ്റ്റോർഫി ആശുപത്രിയിലും വച്ചു മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇരുവരേയും വെടിവെച്ചശേഷം ഏമി നെഞ്ചിൽ സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തു.
മിസ്സിസിപ്പി ഗവർണർ റ്റാറ്റ് റിവിസ്, ലൊ എൻഫോഴ്സ്മെന്റ് ഓഫിസേഴ്സ് തുടങ്ങി നിരവധി പേർ സംഭവത്തിൽ നടുക്കവും ദുഃഖവും അറിയിച്ചു.