- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫിലഡൽഫിയായിലെ നാലു കത്തോലിക്കാ ദേവാലയങ്ങൾ അടച്ചു പൂട്ടുന്നു
ഫിലഡൽഫിയ: ഫിലഡൽഫിയാ സിറ്റിയിലെ രണ്ടു ദേവാലയങ്ങൾ ഉൾപ്പെടെ 4 ദേവാലയങ്ങൾ അടുത്ത വർഷം ആരംഭത്തിൽ അടച്ചുപൂട്ടുമെന്ന് ഫിലഡൽഫിയാ ആർച്ച് ഡയോസിസ് അറിയിച്ചു.ഹോളി ട്രിനിറ്റി ചർച്ച് (സൊസൈറ്റി ഹിൽ), സെന്റ് പീറ്റർ ക്ലാവർ ചർച്ച്(സൗത്ത് ഫിലി), സേക്രട്ട് ഹാർട്ട് ചർച്ച് (ഫോണിക്സ് വില്ല), സെന്റ് ഫിലിഫ് നെറി ചർച്ച് (ഈസ്റ്റ് ഗ്രീൻവില്ലി) എന്നീ ദേവാലയങ്ങളാണ് ജനുവരി 23 മുതൽ അടച്ചുപൂട്ടുന്നത്.
ആർച്ച് ബിഷപ്പ് നെൽസൺ ജെ. പെർസ് അടച്ചുപൂട്ടലിന് അംഗീകാരം നൽകിയിട്ടുണ്ട്.ഫിലഡൽഫിയായിൽ മൂന്നാമതു പണിതുയർത്തിയതും, രാജ്യത്തെ ആദ്യ നാഷണൽ പാരിഷുമാണ് ഹോളി ട്രിനിറ്റി ചർച്ച്. 2009 ജൂലായ് മാസം ഈ പാരിഷ് ഓൾ സെയ്ന്റ് മാരി പാരിഷുമായി ലയിക്കുകയും ചില പ്രത്യേക സന്ദർഭങ്ങളിലെ കുർബാനക്കുവേണ്ടി ഉപയോഗിച്ചു വരികയുമായിരുന്നു.
ഈ ദേവാലയങ്ങൾക്കുള്ളിലും പുറത്തും മനോഹരമായി കൊത്തുപണികൾ ചെയ്തിരിക്കുന്നതിനാൽ കെട്ടിടം പൊളിച്ചുകളയുന്നതിന് ഫിലഡൽഫിയാ ഹിസ്റ്ററിക്കൽ കമ്മീഷന്റെ അനുമതി ആവശ്യമാണ്.ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിന് ഫിലഡൽഫിയ പാസ്റ്ററൽ പ്ലാനിംഗാണ് മുൻകൈ എടുക്കുന്നത്. 2010 മുതൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജിയോഗ്രാഫിക്കൽ ഏരിയാകളായി വേർതിരിച്ചു ദേവാലയങ്ങൾ തമ്മിൽ സംയോജിപ്പിക്കുക എന്നതാണ് അടച്ചുപൂട്ടലിന് നിദാനമായിട്ടുള്ളത്.