- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാപ്പിറ്റോൾ കലാപം , ട്രംപിന് കുരുക്കു മുറുകുന്നു
ന്യൂയോർക്ക്: 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരികുന്നതിനു തക്രെതിയായ നീക്കങ്ങൾ നടത്തുന്ന ട്രംപിനെതിരെ കുരുക്ക് മുറുക്കാൻ ബൈഡൻ ഭരണകൂടം തന്ത്രങ്ങൾ മെനയുന്നു . കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങുകയാണ്അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ് ആലോചന.
അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേരും. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്.
ഇടക്കാല തിരെഞ്ഞെടുപ്പ് പൂർത്തിയായതോടെ ട്രംപിന്റെ റേറ്റിങ് വളരെ താഴ്ന്നിരുന്നു .അതെ സമയം ഫ്‌ളോറിഡ ഗവർണ്ണർ ഡി സാന്റിസ് റേറ്റിങ് ട്രംപിന്റെ ഇരട്ടിയിലധികമായി വർധിച്ചിരിക്കുന്നു . 2024 ലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ട്രംപ് അപ്രസക്തമാകുകയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ട്രംപിന്റെ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മന്ദീഭവിച്ച മട്ടിലാണ് .റിപ്പബ്ലിക്കൻ പാർട്ടിയും ഉ റ്റുനോക്കുന്നതു അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി ഡി സാന്റിസിനെ തന്നെയാണ്