- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹവായിയൻ വിമാനം ആകാശചുഴിയിൽ അകപ്പെട്ടു. 36 പേർക്ക് പരിക്ക്. 11 പേരുടെ നിലഗുരുതരം
ഫിനിക്സ്: ഫിനിക്സിൽ നിന്നും ഹൊന്നാലുലുവിലേക്ക് പുറപ്പെട്ട ഹവാലിയൻ എയർ ലൈൻസ് ശക്തമായ ചുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് വിമാന ജോലിക്കാർ ഉൾപ്പെടെ 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ 20 പേരെ എമർജൻസി റൂമിൽ പ്രവേശിപ്പിച്ചതായും, പതിനൊന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും എമർജൻസി മെഡിക്കൽ സർവീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 18 ഞായറാഴ്ചയായിരുന്നു സംഭവം.
തലക്കേറ്റ പരിക്കുമൂലം പലരും അബോധാവസ്ഥയിലായിരുന്നു. 278 യാത്രക്കാരേയും, പത്തു ജീവനക്കാരേയും വഹിച്ചുകൊണ്ടു ഹൊന്നലുലു വിമാനതാവളത്തിൽ രാവിലെ 11 മണിക്ക് ഇറങ്ങേണ്ട വിമാനം മുപ്പതു മിനിട്ടു മുമ്പാണ് ആകാശചുഴിയിൽ പെട്ട്ു ശക്തമായി ഉലന്നതു 36,000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നത്.
വിമാനതാവളത്തിൽ ലാന്റ് ചെയ്ത വിമാനത്തിൽ നിന്നും പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിമാനം ചുഴിയിൽപെട്ടത് പെട്ടെന്നായിരുന്നു. പലർക്കും ഇരിക്കുന്നതിനോ, സീറ്റ് ബെൽറ്റ് ഇടുന്നതിനോ അവസരം ലഭിക്കാതിരുന്നതാണ് കൂടുതൽ പേർക്ക് പരിക്കേൽക്കുവാൻ കാരണമെന്ന് പറയപ്പെടുന്നു.
സംഭവം നടന്ന പ്രദേശത്തു ശക്തമായ ഇടിമണ്ണിൽ ഉണ്ടായിരുന്നത് ഒരു പക്ഷേ ആകാശ പാതയെ സ്പർശിക്കുന്നതിനും കാരണമായേക്കാമെന്നും കരുതുന്നു.
സംഭവത്തെകുറിച്ചു യു.എസ്. ഫെഡറൽ എവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.