- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
മിഷിഗൺ: 25 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങൾ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 15ന് വ്യാഴാഴ്ചയായിരുന്നു കോടതി വിധി.
കെവിൻ ബേക്കൻ(25) എന്ന വിദ്യാർത്ഥിയെയാണ് മാർക്ക് ലാറ്റൻസ്‌ക്കി(52) കഴുത്തറുത്തുകൊലപ്പെടുത്തിയത്. ബെന്നിങ്ടൺ ടൗൺഷിപ്പിൽ 2019 ഡിസംബർ 24നായിരുന്നു സംഭവം. ഡിസംബർ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്.
സെപ്റ്റംബർ മാസം പ്രതികുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. മിഷിഗൺ യൂണിവേഴ്സിറ്റി ഹെയർ സ്റ്റയലിസ്റ്റ് വിദ്യാർത്ഥിയായിരുന്ന ബേക്കൻ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്. 2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടർന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബേക്കന്റെ റൂം മെയ്‌റ്റ് പറഞ്ഞതനുസരിച്ച് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കൻ പോയതെന്നായിരുന്നു ലഭിച്ച വിവരം. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പിൽ പ്രതി കുറ്റം സമ്മതിക്കുകയും ക്രൂരമായ കൊലപാതകവും, തുടർന്നുണ്ടായ സംഭവങ്ങളും വിവരിക്കുകയും ചെയ്തു.
വിധി പ്രസ്താവിക്കുമ്പോൾ ബേക്കന്റെ കുടുംബാംഗങ്ങൾ കോടതിയിൽ ഹാജരായിരുന്നു. ഒരു ക്രിസ്തുമസ് രാവിൽ ഞങ്ങളുടെ പ്രിയപ്പെട്ട ബേക്കൻ ഞങ്ങൾക്ക് നഷാടപ്പെട്ടുവെങ്കിലും, മറ്റൊരു ക്രിസ്തുമസ് രാവിനു മുമ്പു നീതി ലഭിച്ചതിൽ സംതൃപ്തിയുണ്ടെന്ന് ഇവർ പറഞ്ഞു.