വാഷിങ്ടൻ : യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌ക്കി ബുധനാഴ്ച (സെപ്റ്റംബർ 21) വാഷിങ്ടൻ ഡിസിയിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി മാസം റഷ്യ യുക്രെയ്നെതിരെ ആക്രമണം അഴിച്ചുവിട്ടതിനു ശേഷം ആദ്യമായാണ് യുക്രെയ്ൻ പ്രസിഡന്റ് രാഷ്ട്രത്തിനു പുറത്തുള്ള ഒരു രാജ്യം സന്ദർശിക്കുന്നത്.

സെലൻസ്‌ക്കിയുടെ സന്ദർശനം വളരെ രഹസ്യമായിട്ടാണു വച്ചിരിക്കുന്നതെന്നു കൺഗ്രഷണൽ നേതാക്കൾ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ യുക്രെയ്ൻ പ്രസിഡന്റിന്റെ സന്ദർശനം അവസാന നിമിഷം മാറ്റിവയ്ക്കാനും സാധ്യതയുണ്ടെന്ന് ഇവർ പറഞ്ഞു.

വാഷിങ്ടനിൽ സന്ദർശനത്തിനെത്തിയാൽ കാപ്പിറ്റോൾ ഹില്ലിൽ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനും പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ചക്കും ക്രമീകരണം ചെയ്തിട്ടുണ്ട്.

യുക്രെയ്ന് വർഷാവസാനം 45 ബില്യന്റെ അടിയന്തിര സഹായം നൽകുന്നതിനു കോൺഗ്രസിൽ വോട്ടെടുപ്പു നടക്കുന്ന സമയമായതിനാൽ പ്രസിഡന്റിന്റെ സന്ദർശനത്തിനു പ്രത്യേക പ്രാധാന്യം കൽപിക്കുന്നു. വിവിധ രാഷ്ട്രങ്ങളുമായി ദിവസം തോറും സെലൻസ്‌ക്കി വിഡിയോ കോൺഫറൻസുമായി ബന്ധപ്പെടുന്നുണ്ട്. മാത്രമല്ല സെലൻസ്‌ക്കിയുടെ പ്രതിനിധിയായി ഭാവിയിലെ വിദേശ രാഷ്ട്രങ്ങളുടെ തലസ്ഥാനത്തേക്കു പ്രത്യേക ദൗത്യവുമായി അയയ്ക്കുകയും ചെയ്തു.വർഷാരംഭത്തിൽ നാൻസി പെലോസി യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ സന്ദർശനം നടത്തിയിരുന്നു.