ഡാളസ്: ഡാളസ് കൗണ്ടിയിൽ എംപോക്‌സ്(മങ്കിപോക്‌സ്) വ്യാപകമാകുകയും, അതിനെ തുടർന്ന് രണ്ടു മരണം റിപ്പോർട്ടു ചെയ്യുകയും ചെയ്തതായി ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹൂമൺ സർവീസ് ഔദ്യോഗീകമായി സ്ഥരീകരിക്കുകയും നാൽപതു വയസ്സിനു താഴെയുള്ളവരാണ് മരിച്ചവർ രണ്ടുപേരെന്നും ഡോ.ഫിലിപ്പ് വാങ് പറഞ്ഞു.

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് മരണം നടന്നതെങ്കിലും ഈ ആഴ്ചയാണ് ഡാളസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ എം.പോക്‌സാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

ഡിസംബർ 20 വരെ ഡാളസ് കൗണ്ടിയിൽ മാത്രം 851 എംപോക്‌സ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 839 പേർ പുരുഷന്മാരും 12 സ്ത്രീകളുമാണ്. ഇതിൽ പതിനെട്ടു വയസ്സിന് താഴെയുള്ളവർ മൂന്നു പേർ മാത്രമാണ്.

എംപോക്‌സ് പരിശോധനക്ക് പാർക്ക്‌ലാന്റ് ആശുപത്രിയിലും, പ്രിസം ഹെൽത്തിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൗണ്ടി അധികൃതർ അറിയിപ്പു രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനക്ക് വരുമ്പോൾ മാസ്‌കും, ലോംഗ് പാന്റ്‌സും, ലോങ്ങ് സ്ലീവ് ഷർട്ടും ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എം.പോക്‌സ് വാക്‌സിൻ രോഗം പിടിപെടാൻ സാധ്യതയുള്ളവർക്ക് മാത്രമാണ് ഇപ്പോൾ നൽകുന്നതെന്നും അധികൃതർ അറിയിച്ചു.