- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മിസ്സോറി സംസ്ഥാന ട്രഷറർ പദവിയിൽ വിവേക് മാലിക്കിന് നിയമനം
മിസ്സോറി: മിസ്സോറി സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന ട്രഷറർ പദവിയിൽ ഇന്ത്യൻ അമേരിക്കൻ അറ്റോർണി വിവേക് മാലിക്കിനെ നിയമിച്ചു. ഇതു സംബന്ധിച്ചു പ്രഖ്യാപനം ഗവർണ്ണർ മൈക്ക് പാർസനാണ് നടത്തിയത്.
വൈൽഡ് വുഡിൽ നിന്നുള്ള അറ്റോർണിയും, ബിസ്സിനസ് ഓണറുമായ മാലിക്കിന്റെ നിയമനം അടുത്ത തലമുറക്ക് ആവേശം പകരുമെന്ന് ഗവർണ്ണർ പറഞ്ഞു. അമേരിക്കയുടെ മഹത്വത്തിന്റെ പ്രചോദനം എന്നും അമേരിക്കൻ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് എത്തിചേരുന്ന കുടിയേറ്റക്കാരിലാണെന്ന് പ്രസിഡന്റ് റീഗൻ പറഞ്ഞ വാക്കുകൾ ഗവർണ്ണർ ആവർത്തിച്ചു നിയമപരമായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് വിവേക് നൽകിവരുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ൽ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നതിന് മുമ്പ് രണ്ട് വർഷം ട്രഷറർ പദവിയിലിരിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ഗവർണ്ണർ പറഞ്ഞു.
സംസ്ഥാന ട്രഷറർ പദവി ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് എന്റെ ജീവിതത്തിൽ മഹാ ഭാഗ്യമായി കണക്കാക്കുന്നു. വിവേക് പറഞ്ഞു.
റോഹ്ടക്ക് മഹർഷി ദയാനന്ദ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദവും, നിയമപഠനത്തിൽ ഡോക്ടറേറ്റും, സൗത്ത് ഈസ്റ്റ് മിസ്സോറി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എ.യും, ഇല്ലിനോയ് കോളേജ് ഓഫ് ലൊയിൽ നിന്നും മാസ്റ്റർ ഓഫ് ലൊയും കരസ്ഥമാക്കിയ വിവേക് സമർത്ഥനായ അറ്റോർണിയുമാണ്.