ഡാളസ്: ഡാളസ് ഏരിയായിൽ നിന്നും ആറുമാസം മുമ്പു 16 അടി നീളമുള്ള പെരുമ്പാമ്പിനെ ഒടുവിൽ കണ്ടെത്തിയത് ഓസ്റ്റിനിലുള്ള ഒരു വീടിന്റെ ഗാരേജിൽ നിന്ന്.

ഓസ്റ്റിനിലുള്ള ചില വീട്ടുകാർ ഓസ്റ്റിനിൽ ആനിമൽ സെന്ററിൽ വിളിച്ചു പതിനാറ് അടിയുള്ള പെരുമ്പാമ്പിനെ പിടിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഡിസംബർ 20ന് ഓസ്റ്റിൻ മൃഗശാലാധികൃതർ അറിയിച്ചു. ജൂലായ് മാസം മുതൽ പല സ്ഥലങ്ങളിലും ഈ പെരുമ്പാമ്പിനെ കണ്ടതായി പലരും സെന്ററിൽ വിളിച്ചു പറഞ്ഞിരുന്നു.

ഗാരേജിൽ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഓസ്റ്റിനിലുള്ള മൃഗശാലയിൽ കൊണ്ടുവരികയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ പെരുമ്പാമ്പ് ഡാളസ്സിലെ ഒരു വീട്ടുടമസ്ഥന്റേതാണെന്ന് കണ്ടെത്തി. മൃഗശാലാധികൃതർ അയാളുമായി ബന്ധപ്പെട്ടു.

ആറു മാസം മുമ്പു ഡാളസ്സിൽ നിന്നും പെരുമ്പാമ്പിനെ ഒരു ചടങ്ങിൽ കെട്ടിയശേഷം കാറിന്റെ പുറകിലുള്ള സീറ്റിൽ വെച്ചിരുന്നു. വഴിയിൽ വെച്ചു കാർ ഒരു അപകടത്തിൽപ്പെട്ടു. ഇതേ സമയം ആരോ കാറിനകത്തു സൂക്ഷിച്ചിരുന്ന ചാക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ചാക്കിലുള്ളത് എന്താണെന്ന് അയാൾ അറിഞ്ഞിരിക്കില്ല. എന്നാണ് ഉടമസ്ഥന്റെ നിഗമനം.

എന്തായാലും പെരുമ്പാമ്പിനെ കൂട്ടികൊണ്ടുവരാൻ ഉടമസ്ഥൻ ഡാളസ്സിൽ നിന്നും ഓസ്റ്റിനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.