- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഷിങ്ടനിൽ ഇലക്ട്രിക് സബ് സ്റ്റേഷനുകൾക്കുനേരെ ആക്രമണം; വൈദ്യുതി വിതരണം തടസപ്പെട്ടു
വാഷിങ്ടൻ: വാഷിങ്ടൻ ടക്കോമയിലെ നാല് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകൾക്കു നേരെ ഡിസംബർ 26നു നടന്ന ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ടക്കോമയിലെ രണ്ടു പബ്ലിക്ക് യൂറ്റിലിറ്റി സബ് സ്റ്റേഷനുകൾക്കു നേരേയും മറ്റു രണ്ട് എനർജി ഫെസിലിറ്റികൾക്ക് നേരേയുമാണ് ആക്രമണം നടന്നതെന്ന് പിയേഴ്സ് കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. സബ് സ്റ്റേഷനുകൾക്കു നേരെ നടന്നത് ഒരു സംഘടിത അക്രമണമാണെന്നും ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വാഷിങ്ടനിൽ അതിശൈത്യം അനുഭവപ്പെടുന്നതിനിടയിൽ 14,000 വീടുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് വൈദ്യുതി വിതരണം നിലച്ചത്. എൻഫോഴ്സ്മെന്റ് ഏജൻസികളും, കൗണ്ടി അധികൃതരും പബ്ലിക് യൂട്ടിലിറ്റിയും ചേർന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.