- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി
ന്യൂയോർക്ക് : ന്യൂയോർക്കിൽ പീഡിയാട്രീഷ്യൻ ഉൾപ്പെടെ രണ്ടുപേരെ നാലുദിവസത്തിനുള്ളിൽ കൊലപ്പെടുത്തിയ പ്രതി 35 കാരനായ റോളണ്ട് ക്രോസിങ്ടണനെ പിടികൂടിയതായി ഡിസംബർ 26 തിങ്കളാഴ്ച പൊലീസ് വെളിപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർക്കസ് ഗാർവി പാർക്കിലെ ഡോ.ബ്രൂസ് മൗറിസ് ഹെൻട്രിയെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മോഷ്ടിച്ച 2021 മെഴ്‌സിഡസ് ബെൻസ് കാർ ഓടിക്കുന്നതിനിടയിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ചുരുങ്ങിയത് 11 കേസുകളിലെങ്കിലും പ്രതിയായ ഇയാൾ, 51 വയസ്സുള്ള മറ്റൊരാളെ ഈ മാസം ആദ്യം ഈസ്റ്റ് വില്ലേജിൽ കഴുത്തറുത്തുകൊല്ലപ്പെടുത്തുകയും, രണ്ടുപേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.
ഡോക്ടർ കൊല്ലപ്പെട്ട പാർക്കിൽ നിന്നും വീഡിയോ ദൃശ്യങ്ങൾ ഒന്നു ലഭിച്ചിരുന്നില്ല. ബ്രോൺസ് 166 സ്ട്രീറ്റിൽ ജെറോം അവന്യൂവിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
ഇയാൾക്കെതിരെ രണ്ടു കൊലകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു. പ്രതിയെ അറസ്റ്റു ചെയ്തതോടെ, കത്തി ഉപയോഗിച്ചു നടത്തിയ നിരവധി കേസ്സുകൾക്ക് തെളിവ് ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.