മാഞ്ചസ്റ്റർ (ന്യൂഹാപ്ഷയർ): ക്രിസ്തുമസ് രാവിൽ കൊടുംതണുപ്പിൽ നവജാത ശിശുവിനെ വനത്തിലെ തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലുള്ള താൽക്കാലിക ഷെഡിൽ ഉപേക്ഷിച്ച മ29 വയസ്സുള്ള ാതാവ് അലക്‌സാൻഡ്രിയ എക്ക്‌കേഴ്‌സിലിനെ പൊലീസ് പിടികൂടി ഫെലൊനി ചാർജ് ചെയ്തു.

മുൻ എം.എൽ.ബി ഹാൾ ഓഫ് ഫെയിം ഡെന്നിസ് എക്കേഴ്‌സിലിയൂടെ വളർത്തുപുത്രിയാണ് അലക്‌സാണ്ട്രിയ ഡെന്നിസ് എക്കേഴ്‌സിലിയുടെ വളർത്തുപുത്രിയാണ് അലക്‌സാൻഡ്രിയ. മയക്കുമരുന്നിന് അടിമയും ഭവനരഹിതവുമായിരുന്നു ഇവർ. ക്രിസ്തുമസ് രാവിലാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയത്. ആ സമയത്തു അവിടെ താപനില 18 ഡിഗ്രിയായിരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞിരുന്ന വനത്തിൽ താൽക്കാലികമായി കെട്ടിയുയർത്തിയ ടെന്റിലായിരുന്നു ഇവരുടെ പ്രസവം. തുടർന്ന് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു. സ്ഥലം വിടുകയായിരുന്നുവെന്ന് മാഞ്ചസ്റ്റർ പൊലീസ് ചീഫ് ജോൺ സ്റ്റാർ പറഞ്ഞു.

കുഞ്ഞിന് ജന്മം നൽകിയ വിവരം ആരോ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അലക്‌സാൻഡ്രിയായെ കണ്ടെത്തി ചോദ്യം ചെയ്തുവെങ്കിലും കുട്ടിയെ എവിടെ ഉപേക്ഷിച്ചു എന്നത് വ്യക്തമായി പറയുവാൻ ഇവർക്ക് കഴിഞ്ഞില്ല. ഒടുവിൽ ടെന്റിനെ കുറിച്ചു സൂചന നൽകുകയും, പൊലീസ് അവിടെ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.

വസ്ത്രം ഒന്നും ഇല്ലാതെ കൊടും തണുപ്പിൽ കഴിഞ്ഞ കുട്ടി ശ്വാസം പോലും എടുക്കുവാൻ പ്രയാസപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

അറസ്റ്റിലായ യുവതിക്ക് താൻ പ്രസവിച്ചുവോ എന്നു പോലും അറിയില്ലായിരുന്നു. അത്രയും മയക്കുമരുന്നിന് അടിമയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ കുറ്റം നിഷേധിച്ചു