- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് വ്യാപനം- ചൈനീസ് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി യു.എസ്.
വാഷിങ്ടൺ: യു.എസ്. ഗവൺമെന്റ് പുതിയ കോവിഡ് 19 ടെസ്റ്റിങ് പോളിസി പ്രഖ്യാപിച്ചു. ഡിസംബർ 28 ബുധനാഴ്ച പ്രഖ്യാപിച്ച ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ചൈനയിൽ കോവിഡ് വ്യാപനം കൂടിവരുന്നതിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് കർശന കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
യു.എസ്. ചൈനീസ് യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് 19 പോളിസി ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു. യു.എസ്സിലേക്ക് യാത്രപുറപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് കോവിഡ് നെഗറ്റീവാണെന്നുള്ള സർട്ടിഫിക്കറ്റു കരുതണം. രണ്ട് വയസ്സിന് മുകളിലുള്ളവർക്കെല്ലാം ഇത് ബാധകമാണ്.
ചൈനയിൽ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കുകൾ പുറത്തുവിടാതിരിക്കുകയും, പ്രതിരോധ ശക്തി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കേണ്ടിവന്നതെന്ന് ഫെഡറൽ ഹെൽത്ത് അധികൃതർ അറിയിച്ചു. ചൈനയിൽ 250 മില്യൺ പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും സിയാറ്റഇൻ, ലോസ് ആഞ്ചലസ് വിമാനതാവളങ്ങളിൽ എത്തുന്നവർക്ക് ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
ജപ്പാൻ, ഇന്ത്യ, ഇറ്റലി, സൗത്തുകൊറിയ, തായ് വാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ചൈനീസ് യാത്രക്കാർക്ക് വൈറസ് ടെസ്റ്റ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.