ന്യൂയോർക്ക് : പ്രശസ്ത ചിത്രകാരൻ ഫ്രാൻസീസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തിൽ സെവൻത് സെൻസ് കൂട്ടായമയിൽ ഉൾപ്പെട്ട ഒമ്പത് മലയാള ചിത്രകാരന്മാർ വിവിധയിടങ്ങളിൽ ചിത്രപ്രദർശനം നടത്തുന്നു.

ജനുവരി ഒന്നിന് ന്യൂയോർക്കിൽ തുടങ്ങി ന്യൂജേഴ്‌സി, സാൻ ഫാൻസിസ്‌ക്കൊ എന്നിവിടങ്ങളിൽ പിന്നിട്ട് മെയ് 17 കാലിഫോർണിയയിൽ അവസാനിക്കുന്ന രീതിയിലാണ് പ്രദർശന-വിൽപന പര്യടനം. അമേരിക്കയിലുള്ള കലാകാരന്മാരെ കൊച്ചി മൂസ്‌റിസ് ബിനാലയിലേക്ക് ക്ഷണിക്കുക എന്ന ദൗത്യം കൂടി പര്യടനത്തിനുണ്ടെന്ന് ഫ്രാൻസിസ് കോടേങ്കണ്ടത്ത് അറിയിച്ചു.

ഫാ.ബിജു മഠത്തികുന്നേൽ, ശ്രീകാന്ത് നെട്ടൂർ, ബിജി ഭാസ്‌കർ, എബി എടശേരി, ഡോ.അരുൺ ടി.കുരുവിള, അഞ്ജു പിള്ള, ശ്രീജിത്ത് പൊറ്റേക്കാടും, ഷെർജി ജോസഫ് പാലിശേരി എന്നിവരാണ് ഫ്രാൻസിസ് കോടേങ്കണ്ടത്തിന് പുറമെ അമേരിക്കൻ പര്യടനത്തിനെത്തുന്നത്.

മുപ്പത് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അമേരിക്കയിൽ കലാപഠനം ഐച്ഛിക വിഷയമായ പഠന കേന്ദ്രങ്ങളുടേയും, സർവകലാശാലകളുടെയും ആർട്ട് ഗാലറികളുടെയും സഹകരണത്തോടെയാണ് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് -919895774480.