- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് ചരിത്രത്തിൽ ആദ്യവനിതാ ഗവർണ്ണായി കാത്തി ഹോച്ചൽ സത്യപ്രതിജ്ഞ ചെയ്തു
ആൽബനി(ന്യൂയോർക്ക്): ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ഗവർണ്ണറായി കാത്തി ഹോച്ചൽ(64) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഞായറാഴ്ച ന്യൂയോർക്ക് തലസ്്ഥാനമായ ആൽബനിയിൽ നടന്ന ലളിതമായ ചടങ്ങിൽ എൻ.എ.എ.സി.പി. പ്രസിഡന്റ് ഹെയ്സൽ ഡ്യൂക്കിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫാമിലി ബൈബിളും റ്യൂസ് വെൽട്ട് ഫാമിലി ബൈബിളും തൊട്ടാണ് ചടങ്ങ് നിർവഹിച്ചത്. പ്രസിഡൻഷ്യൽ ലൈബ്രറിയിൽ നിന്നും കടമെടുത്തതാണ് റൂസ് വെൽട്ട ഫാമിലി ബൈബിൾ.
ന്യൂയോർക്കിലെ തിരഞ്ഞെടുക്കപ്പെട്ട 57-മത് ഗവർണ്ണറും പ്രഥമ വനിതാ ഗവർണ്ണറുമാണ് കാത്തി.
2021 ആഗസ്റ്റിൽ മുൻ ഗവർണ്ണർ ആൻഡ്രൂ കുറമാ ലൈംഗിക ആരോപണങ്ങളിൽ രാജിവെച്ചതിനെ തുടർന്നാണ് കാത്തി ഹോച്ചൽ ആദ്യമായി താൽക്കാലിക ഗവർണ്ണറായി ചുമതലയേറ്റത്. 2022 നവംബർ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വീണ്ടും നാലു വർഷത്തേക്ക് കാത്തിഹോച്ചൽ ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ലിഡെൽഡിനെ നേരിയ ഭൂരിപക്ഷത്തിലാണ് കാത്തി തോൽപിച്ചത്.
വനിതാ ഗവർണ്ണറായി ഒരു ചരിത്രം സൃഷ്ടിക്കുകയല്ല മറിച്ചു ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞക്കുശേഷം ഗവർണ്ണർ വെളിപ്പെടുത്തി. ഗൺവയലൻസ്, പാർപ്പിട സൗകര്യങ്ങളുടെ കുറവ്, എന്നിവ പരിഹരിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുൻ ലഫ്റ്റന്റ് ഗവർണ്ണർ കൂടിയായിരുന്ന കാത്തിവെളിപ്പെടുത്തി.