- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിലെ ചരിത്രത്തിൽ ആദ്യമായി ട്രാൻസ്ജന്റർ യുവതിയുടെ വധശിക്ഷ നടപ്പാക്കി
മിസ്സോറി: നാല്പത്തിയഞ്ച് വയസ്സുള്ള പെൺ സുഹൃത്തിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ മി്സ്സോറി പ്രിസണിൽ ജനുവരി 3 ചൊവ്വാഴ്ച വൈകീട്ട് നടപ്പാക്കി. 2023 ലെ അമേരിക്കയിലെ ആദ്യവധശിക്ഷയാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജന്റർ യുവതിയുടെ വധശിക്ഷ നടപ്പാക്കുന്നത്.
മിസ്സോറി എർത്ത് സിറ്റിയിൽ ബിവർലി ഗ്വന്തർ(45) എന്ന പെൺസുഹൃത്തിനെയാണ് അന്ന സ്കോട്ട് എന്ന് അറിയപ്പെട്ടിരുന്ന ആംബർ മെക്ക്ലോലിയിൽ(49) പീഡിപ്പിച്ചു കത്തി കൊണ്ടു കുത്തികൊലപ്പെടുത്തിയത്. തുടർന്ന് സെന്റ് ലൂയിസ് സിറ്റിയിൽ ഇവരുടെ മൃതശരീരം ഉപകേഷിക്കുകയായിരുന്നു.
വിവാഹബന്ധം വേർപെടുത്തിയാണ് കൊലക്ക് പ്രേരിപ്പിച്ചത്. ആംബറിന്റെ പീഡനം സഹിക്ക വയ്യാതെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾക്കു മുമ്പ് ഇവർക്കെതിരെ ബിവർലി കോടതിയിൽ നിന്നും റിസ്ട്രെയ്നിങ് ഉത്തരവ് വാങ്ങിയിരുന്നു.
2003 നവംബർ 20ന് ബിവർലിയെ ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കുത്തികൊലപ്പെടുത്തി സെന്റ് ലൂയിസിൽ മിസ്സോറി നദിയുടെ കരയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഈ കേസ്സിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി വധശിക്ഷവിധിച്ചു. എന്നാൽ 2016 ൽ ജഡ്ജി ഇവരുടെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവുവിധിച്ചുവെങ്കിലും 2021ൽ മൂന്നംഗ ജഡ്ജിമാരുടെ പാനൽ വീണ്ടും വധശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു. ഗവർണ്ണർ കൂടി ഇവരുടെ അപ്പീൽ തള്ളി.
വധശിക്ഷ നൽകുന്നതിനുള്ള വിഷമിശ്രിതം സിരകളിലേക്കു പ്രവേശിപ്പിച്ചു മിനിട്ടുകൾക്കകം 6.39ന് മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഇരയുടെ കുടുംബാംഗങ്ങൾ വധശിക്ഷക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.