- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കൗണ്ടി ഭിഷാടന നിരോധന ഓർഡിനൻസിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു
ഡാളസ് : തെരുവോരങ്ങളിലും, പൊതുസ്ഥലങ്ങളിലും ഭിക്ഷാടനം നിരോധിച്ച ഡാളസ് കൗണ്ടി ഓർഡിനൻസ് ചോദ്യം ചെയ്ത് ടെക്സസ് സിവിൽ റൈറ്റ്സ് പ്രൊജക്റ്റ് അറ്റോർണി ട്രാവിസ് ഫിഫി ലൊസ്യൂട്ട് ഫയൽ ചെയ്തു.
പൊതുജനങ്ങളുടെ യാത്രാസുരക്ഷിതത്വത്തിന് ഭീഷിണിയാണ് തെരുവോരങ്ങളിലും, മീഡിയനുകളിലും ഭവനരഹിതർ നടത്തുന്ന ഭിഷാടനം എന്ന് ബോധ്യപ്പെട്ടതോടെയാണ് ഡാളസ് കൗണ്ടി കഴിഞ്ഞ ഒക്ടോബറിൽ പാൻ ഹാൻഡലിങ്(ഭിഷാടനം നിരോധിച്ചു ഓർഡിനൻസ് ഇറക്കിയത്.
ഈ ഉത്തരവ് ഡാളസ് സിറ്റിയിലെ ഭവനരഹിതരുടെയും, അംഗവൈകല്യം ബാധിച്ചവരുടേയും അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നും അവർ ഒരു നേരത്തെ ഭക്ഷണത്തിന് ഭിഷാടനം നടത്തുന്നതു തടയാനാവില്ലെന്നും ലൊ സ്യൂട്ടിൽ ചൂണ്ടികാണിക്കുന്നു. മാത്രമല്ല യു.എസ്. ഭരണഘടന നൽകിയിരിക്കുന്ന ഫസ്റ്റ് അമന്റ്മെന്റിന് എതിരാണെന്നും ഇവർ പറയുന്നു.
തെരുവോരങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർ കാൽനടക്കാരുടേയും, വാഹനം ഓടിക്കുന്നവരുടേയും ശ്രദ്ധ ആകർഷിക്കുന്നതുമൂലം സിറ്റിയിൽ ഏകദേശം 30 ശതമാനം മരണം സംഭവിക്കുന്നതായും കൗൺസിൽ കണ്ടെത്തിയിരുന്നു.
ഡാളസ് കൗണ്ടിയിലെ കൗൺസിൽമാരിൽ ഒരാളൊഴികെ എല്ലാവരും ഈ ഓർഡിനൻസിന് അനുകൂലമായിരുന്നു.
പാൻഹാൻഡലിങ് ഭരണഘടന അനുവദിച്ചിരിക്കുന്ന ഫസ്റ്റ് അമന്റ്മെന്റിന്റെ പരിധിയിൽ വരുന്നതാണെന്നും, സിറ്റികൾക്ക് ഇത് നിരോധിക്കാൻ അവകാശമില്ലെന്നും സുപ്രീം കോടതിവിധി നിലവിലുള്ളതാണ് സിവിൽറൈറ്റ്സ് അറ്റോർണി ചൂണ്ടികാട്ടി.