- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഭാര്യയെ വെട്ടിമുറിച്ചു ഡംപ്സ്റ്ററിൽ നിക്ഷേപിച്ച ഭർത്താവ് അറസ്റ്റിൽ
നോർഫോൾക്ക് (മാസച്യുസെറ്റ്സ്) : ഭാര്യയെ വധിച്ചു ശരീരഭാഗങ്ങൾ വേർപ്പെടുത്തി ഡംപ്സ്റ്ററിൽ നിക്ഷേപിച്ച ഭർത്താവ് അറസ്റ്റിൽ. മൂന്നു കുട്ടികളുടെ മാതാവാണ് ഇവർ.
വിവാഹ ബന്ധം അവസാനിപ്പിക്കുവാൻ ഭർത്താവ് ബ്രയാൻ വാൾഷ് ഭാര്യ അനാ വാൾഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.ഭയാനകമായി പീഡിപ്പിച്ചശേഷം അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് നോർഫോൾക്ക് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തി ജനുവരി 18 കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യം നൽകാതെ ജയിലിൽ അടക്കുന്നതിനും ,ഫെബ്രുവരി 9 നു വീണ്ടും ഹാജരാക്കുന്നതിനും ഉത്തരവിട്ടു.
വിവാഹമോചനത്തെക്കാൾ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് വിശ്വസിച്ച ബ്രയാൻ ഭാര്യയെ ഉപേക്ഷിക്കാൻ ഏറ്റവും നല്ല സ്റ്റേറ്റ് ഏതാണെന്ന് ഗൂഗിളിൽ അന്വേഷിക്കുകയും ചെയ്തിരുന്നു.
ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ലെന്നാണ് ഭർത്താവ് പൊലീസിനു നൽകിയ വിവരം. ജനുവരി നാലിന് ജോലിയിൽ എത്താതിരുന്നതിനെ തുടർന്ന് സ്ഥാപനം ഉടമ പൊലീസിൽ പരാതിപ്പെട്ടു. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകൾ പറഞ്ഞു ബ്രയാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും ജനുവരി എട്ടിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിന് കാരണം. ഇവരുടെ താമസ സ്ഥലത്തു നിന്നും രക്തക്കറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. സമീപത്തുള്ള ക്യാമറകളിൽ ബ്രായാൻ ഡംപ്സ്റ്ററിനു സമീപം നിൽക്കുന്നതും കണ്ടെത്തി. ദിവസങ്ങൾ പിന്നിട്ടതോടെ ഡംപ്സ്റ്ററിലുള്ളത് നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ അനയുടെ ഫോണും ,വാക്സിനേഷൻ കാർഡും, ബൂട്ട് , പേഴ്സ് എന്നിവയും കണ്ടെത്തി. ഡി.എൻ.എ പരിശോധനയിൽ അന്നയുടേയും ബ്രായാന്റെയും സാമ്പിളുകളും സ്ഥിരീകരിക്കപ്പെട്ടിരുന്നു.