പ്ലാനോ (ടെക്സസ്) : പ്ലാനോ സിറ്റി ഉൾപ്പെടെ നോർത്ത് ടെക്സസിൽ വിവിധ സൈറ്റുകളിൽ ഏഷ്യൻ വംശജരുടെ വീടുകളിൽ കവർച്ച നടത്തിവന്നിരുന്നു മൂവർ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹോസെ ഗോൺസാൽവസ്, മെൽബ ഗെയിറ്റൻ, ലിബർഡോ സോട്ടോ, എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരും കൊളംബിയയിൽ നിന്നുള്ളവരാണ്.

കഴിഞ്ഞവർഷം പ്ലാനോയിൽ മാത്രം 12 ഏഷ്യൻ വംശജരുടെ പ്രത്യേകിച്ചു ഇന്ത്യക്കാരുടെ വീടുകളിൽ ഇവർ കവർച്ച നടത്തി. വിലപിടിപ്പുള്ള ആഭരണങ്ങൾ സ്വർണം എന്നിവ കൊണ്ടുപോവുകയായിരുന്നു.

നോർത്ത് കരോലിന, ഫ്ലോറിഡ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവർ കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു.

ഗേയ്റ്റനും സോട്ടോയും ഹൂസ്റ്റണിൽ നിന്നും ഗോൺസാൽവസ് മിയാമിയിൽ നിന്നും ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരുടെ വീടുകളിൽ നിന്നും ആയിരക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങളും വിലയേറിയ മോഷണമുതലുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിടികൂടിയവരെ പ്ലാനോ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുവന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.