- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മെക്കിനിയിൽ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്താൻ പൊലീസ് സഹായമഭ്യർത്ഥിച്ചു
മെക്കിനി(ഡാളസ്): ഡാളസ്സിലെ മെക്കിനിയിൽ നിന്നും കാണാതായ ആറും, ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ കണ്ടെത്തുന്നതിന് പൊലീസ് പൊതു ജനങ്ങളുടെ സഹായമഭ്യർത്ഥിച്ചു. സിപിഎസ്സിന്റെ നിർദേശമനുസരിച്ചു പിതാവിനെ കാണാനാണ് രണ്ടുപേരും പിതാവ് താമസിക്കുന്ന മെക്കിനിയിൽ വ്യാഴാഴ്ച എത്തിയത്.
സെൻട്രൽ എക്സ്പ്രസ് വേക്കും വെർജിനിയ പാർക്ക് വേക്കും സമീപമുള്ള സി.സി. പിസായുടെ സമീപത്തു നിന്നും പിതാവിന്റെ മാതാവാണ് രണ്ടു കുട്ടികളേയും കാറിൽ കയറ്റി കൊണ്ടുപോയത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. അമ്മയും മകനും ഈ തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
കുട്ടികളുടെ നിരോധനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പിതാവു 34 വയസ്സുള്ള ജസ്റ്റിൻ ബേൺസിനെ പൊലീസ് അറസ്റ്റു ചെയ്ത് തോളിൽ കൗണ്ടി ജയിലിലടച്ചു.
ജെന്നിഫർ(6), ജെസ്സിക്ക(4) എന്നിവരെ കണ്ടെത്താൻ പൊലീസും അംബർ അലർട്ട് പ്രഖ്യാപിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങളും പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 വയസ്സുള്ള കുട്ടികളുടെ മുത്തശ്ശി 2009 ഫോർഡ് എസ്‌കേഫ് വാഹനത്തിലാണ് കുട്ടികളെ കൊണ്ടു പോയിട്ടുള്ളത്. കുട്ടികളുടെ ജീവനു ഭീഷിണിയുണ്ടെന്നും, ഇവരെ കണ്ടെത്താൻ സഹായിക്കണമെന്നും വിവരം ലഭിക്കുന്നവർ മെക്കിനി പൊലീസിനെ 972 547 2758 എന്ന നമ്പറിൽ വിളിച്ചു അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.