ഹൂസ്റ്റൺ : ഊബർ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഹൂസ്റ്റൺ സ്ത്രീകളെ കൊലപ്പെടുത്തിയതിന് കാലിഫോർണിയക്കാരൻ ബ്രയാൻ ടാറ്റം (50 വർഷം തടവ് ശിക്ഷ വിധിച്ചു .

പ്രിസില്ല ഡിലിയോൺ, ഡയാന സലാസർ എന്നിവരുടെ മരണത്തിൽ ബ്രയാൻ ടാറ്റം (47) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2020 സെപ്റ്റംബർ 19-നായിരുന്നു സംഭവം .നോർത്ത് ഈസ്റ്റ് ഹൂസ്റ്റണിൽ രാത്രി 11:30 ഓടെ ട്രാഫിക് സ്റ്റോപ്പിനായി വെള്ള അക്യൂറ ആർഡിഎക്‌സ് ഓടിക്കുകയായിരു ബ്രയാനെ തടയാൻ ശ്രമിച്ചപ്പോൾ പൊലീസിനെ വെട്ടിച്ചു കടന്നുകളയാൻ 35 മൈൽ സോണിൽ 100 മൈൽ വേഗതയിൽ ഓടിക്കുകയും , ജെൻസണിന്റെയും പാർക്കറിന്റെയും കവലയിൽ ഊബർ ഡ്രൈവർ ഓടിക്കുന്ന സിൽവർ ഹോണ്ട അക്കോർഡിൽ ഇടിക്കുകയായിരുന്നു വെന്നു ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് പറഞ്ഞു . ബ്രയാൻ ടാറ്റം നീണ്ട ക്രിമിനൽ ചരിത്രമുള്ള ഒരു വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു ,

ഇടിയുടെ ആഘാതത്തിൽ ഹോണ്ടയെ രണ്ടായി പിളർത്തുകയും , പ്രിസില്ല ഡിലിയോൺ, ഡയാന സലാസർഎന്നീ യാത്രക്കാർ കൊല്ലപ്പെടുകയുമായിരുന്നു , ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ 25 കാരിയായ പ്രിസില്ല ഡിലിയോൺ, ഹൂസ്റ്റൺ സർവകലാശാലയിലെ ബിരുദധാരിയായ 24 കാരിയായ ഡയാന സലാസറുടെ ബന്ധുവാണ് .


ഒരാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം,ജൂറിമാർ വെറും 39 മിനിട്ടുകൊണ്ടാണ് ടാറ്റം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് .ക്രിമിനൽ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ടാറ്റം 25 വർഷം മുതൽ ജീവപര്യന്തം വരെ തടവ് അനുഭവിക്കുകയായിരുന്നു. തന്റെ ശിക്ഷ വിധിക്കാൻ ജൂറിമാരെയോ ജഡ്ജിമാരെയോ അനുവദിക്കുന്നതിനുപകരം, 50 വർഷത്തെ തടവിന് അദ്ദേഹം സമ്മതിച്ചു, അത് അപ്പീൽ ചെയ്യാൻ കഴിയില്ല. പരോളിന് അർഹത നേടുന്നതിന് മുമ്പ് അയാൾ കുറഞ്ഞത് 25 വർഷമെങ്കിലും തടവ് ശിക്ഷ അനുഭവിക്കണം