- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഭൂകമ്പ ബാധിതർക്ക് 30 മില്യൺ ഡോളർ സംഭാവന നൽകി പാക്കിസ്ഥാൻ സ്വദേശി
വാഷിങ്ടൺ: അപ്രതീക്ഷിതമായി യുഎസിലെ തുർക്കി എംബസിയിൽ എത്തിയ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ 30 മില്യൺ ഡോളർ നൽകി . യുഎസിൽ താമസിക്കുന്ന ഒരു പാക്കിസ്ഥാൻ സ്വദേശിയാണ് ഭൂകമ്പ ബാധിതർക്ക് 30 മില്യൺ ഡോളർ സംഭാവന നൽകാൻ തുർക്കി എംബസിയിലെത്തിയതെന്നാണ് റിപ്പോർട്ട്.
ഈ നടപടി തന്നെ വളരെയധികം സന്തോഷിപ്പിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഈ വാരാന്ത്യത്തിൽ 30,000 കവിഞ്ഞു. ഈ ആഴ്ച ആദ്യം തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായവർക്ക് 30 മില്യൺ ഡോളർ സംഭാവന ചെയ്യാൻ യുഎസിൽ താമസിക്കുന്ന ഒരു പാക്കിസ്ഥാനി തുർക്കി എംബസിയിൽ പോയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് വെളിപ്പെടുത്തിയത്. മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ പ്രവർത്തനങ്ങളാണിവെന്നും മറികടക്കാൻ കഴിയാത്തതായി തോന്നുന്ന പ്രതിബന്ധങ്ങളിൽ വിജയിക്കാൻ ഇക്കാര്യം മനുഷ്യരാശിയെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.