- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റഷ്യ വിടാൻ അമേരിക്കൻ പൗരന്മാർക്ക് യുഎസ് നിർദ്ദേശം
ന്യൂയോര്ക്ക്: അമേരിക്കൻ പൗരന്മാർ ഉടൻ റഷ്യവിടണമെന്നു യുഎസ് നിർദ്ദേശം. റഷ്യയിലേക്കുള്ള യാത്ര അവസാനിപ്പിക്കാനും അമേരിക്കൻ പൗരന്മാരോട് യുഎസ് മുന്നറിയിപ്പ് നൽകി.
അയൽരാജ്യമായ ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം തുടരുന്നതിനാൽ, അമേരിക്കക്കാരെ പ്രത്യേകമായി ഉപദ്രവിക്കുന്നതിനും തെറ്റായി തടങ്കലിൽ വയ്ക്കുന്നതിനുമുള്ള അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് അടിയന്തിര നിർദശം.റഷ്യൻ സൈനിക സേനയുടെ ഉക്രെയ്‌നിലെ അധിനിവേശത്തിന്റെ അനന്തരഫലങ്ങൾ കാരണം റഷ്യയിലേക്ക് യാത്ര ചെയ്യരുത്, റഷ്യൻ സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർ തടങ്കലിൽ വയ്ക്കാനും സാധ്യതയുണ്ട്.
റഷ്യയിലേക്കും പുറത്തേക്കും പരിമിതമായ ഫ്‌ളൈറ്റുകൾ, റഷ്യയിലെ യുഎസ് പൗരന്മാരെ സഹായിക്കാനുള്ള എംബസിയുടെ പരിമിതമായ കഴിവ്, തീവ്രവാദത്തിന്റെ സാധ്യത, എന്നിവ മുന്നിൽക്കണ്ട് യാത്ര ഒഴിവാക്കണമെന്ന് യുഎസ് മുന്നറിയിപ്പിൽ പറഞ്ഞു.ഫെബ്രുവരി 24-ന് റഷ്യ-ഉക്രെയ്ൻ യുദ്ധം അതിന്റെ ഒന്നാം വാർഷികത്തോട് അടുക്കുമ്പോൾ, ശക്തമായ ആക്രമണത്തിനായി മോസ്‌കോ സൈന്യത്തെ സജ്ജമാക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശം. മുൻപും സമാനമായ നിർദ്ദേശം യുഎസ് നൽകിയിരുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധം ഒന്നാം വാർഷികത്തിനോടനുബന്ധിച്ചു പ്രസിഡന്റ് ബൈഡൻ ഉക്രെയ്ൻ സന്ദർശിക്കുവാൻ പദ്ധതിയിട്ടിട്ടുണ്ട് .