വാഷിങ്ടൺ ഡി സി :370,000 ഇലക്ട്രിക് വാഹന ചാർജറുകൾ നിർമ്മിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്ന ഫെഡറൽ പ്രോഗ്രാം ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു, ഗ്യാസ് സ്റ്റേഷനിൽ ഇന്ധനം നിറയ്ക്കുന്നത് പോലെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയുന്നത് എളുപ്പമാക്കുമെന്ന് അധിക്രതർ അറിയിച്ചു .

ഇലക്ട്രിക് വാഹന ചാർജറുകൾ നിർമ്മാണത്തിന് ധനസഹായം നൽകുന്നതിന് 7.5 ബില്യൺ ഡോളർ ഇതിനകം തന്നെ കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്.സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ഫെഡറൽ ഗ്രാന്റുകൾ ഉപയോഗിച്ച് ഓർഡറുകൾ നിർമ്മിക്കാനും വിശാലമായ അന്തർസംസ്ഥാന ചാർജിങ് നെറ്റ്‌വർക്കിന്റെ കിക്ക്സ്റ്റാർട്ട് നിർമ്മാണം ആരംഭിക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2030-ഓടെ രാജ്യത്തുടനീളം 500,000 ഇവി ചാർജറുകൾ നിർമ്മിക്കുക എന്ന ലക്ഷ്യം പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട് . രാജ്യത്ത് നിലവിൽ 130,000 പൊതു ഇവി ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.