- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡെട്രോയിറ്റിൽ 2 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട നിലയിൽ
മിഷിഗൺ: ഡെട്രോയിറ്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരായ രണ്ട് പൊലീസുകാരെ മിഷിഗണിലെ ലിവോണിയയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 12:30 ന് ഫാർമിങ്ടൺ റോഡിലെ 16000 ബ്ലോക്കിലാണ് വെടിവയ്‌പ്പ് നടന്നതെന്നു ലിവോണിയ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു
മരിയ മാർട്ടിൻ (22) എന്ന ഉദ്യോഗസ്ഥന് ഒന്നിലധികം വെടിയേറ്റ മുറിവുകളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ, മാത്യു എത്തിങ്ടൺ II, ??26, സ്വയം വെടിവെടിയുതിർത്തു ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ് പറഞ്ഞു.വീട്ടിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചതാവാമെന്ന് ഡെട്രോയിറ്റ് പൊലീസ് മേധാവി ജയിംസ് വൈറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. വെടിവെപ്പ് നടക്കുമ്പോൾ ഒരു കുട്ടിയും വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതമായിരിക്കുന്നെന്ന് പൊലീസ് പറഞ്ഞു. ലിവോണിയ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.ഉദ്യോഗസ്ഥർ തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ പൊലീസ് ആദ്യം പുറത്തുവിട്ടിരുന്നില്ല.അന്വേഷണം നടക്കുകയാണ്.