വാഷിങ്ടൺ: യുഎസിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയായി ഇന്ത്യൻ വംശജയായ വനിതാ ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു. അയർ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയാണ് തേജൽ മേത്ത. വ്യാഴാഴ്ചയാണ് അവർ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ യഥാർത്ഥ സ്വാധീനം ചെലുത്തുമെന്നും ആളുകളോട് ദയയോടെ പെരുമാറുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട് മേത്ത വാർത്തകളിൽ ഇടം നേടി. അയർ ജില്ലാ കോടതിയിൽ അസിസ്റ്റന്റ് ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയർ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയായി മേത്തയെ ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തതു . മാർച്ച് രണ്ടിന് ചീഫ് ജസ്റ്റിസ് സ്റ്റേസി ഫോർട്ടസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
അയർ ജില്ലാ കോടതിയിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ജസ്റ്റിസ് മേത്ത പറഞ്ഞു. ''ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ആളുകളെ സഹായിക്കാൻ കഴിയും, എന്നാൽ നിങ്ങൾക്ക് അവരെ ഒരു പരിധിവരെ മാത്രമേ സഹായിക്കാൻ കഴിയൂ. ഒരു ജഡ്ജി എന്ന നിലയിൽ നിങ്ങൾക്ക് ഒരുപാട് ചെയ്യാൻ കഴിയുമെന്നു ചീഫ് ജസ്റ്റിസ് സ്റ്റേസി ഫോർട്ടസ് പറഞ്ഞു

മേത്തയുടെ പിതാവ് ഒരു രസതന്ത്രജ്ഞനായിരുന്നു, അമ്മ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. 1997-ൽ നോട്രെ ഡാം സർവകലാശാലയിൽ നിന്ന് മേത്ത ഇംഗ്ലീഷിൽ ബിരുദം നേടി. തുടർന്ന് ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ നിന്ന് 2000-ൽ ജെഡി പൂർത്തിയാക്കി.