- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അറ്റ്ലാന്റ പൊലീസ് സെന്ററിന് തീവെച്ച സംഭവത്തിൽ 28 പ്രകടനക്കാർ കസ്റ്റഡിയിൽ
അറ്റ്ലാന്റ: അറ്റ്ലാന്റ പബ്ലിക് സേഫ്റ്റി ട്രെയിനിങ് സെന്ററിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന 85 ഏക്കർ സ്ഥലം (34 ഹെക്ടർ) ആസൂത്രിത പരിശീലന കേന്ദ്രം 'കോപ്പ് സിറ്റി' എന്ന് അറിയപ്പെടുന്ന പൊലീസ് സെന്ററിന് തീവെച്ച സംഭവത്തിൽ പൊലീസ് 28 പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തു.
'അറ്റ്‌ലാന്റയുടെ ശ്വാസകോശം' എന്ന് വിശേഷിപ്പിക്കുന്ന ഈ സൈറ്റ് നഗരത്തിന് സുപ്രധാനമായ ഒരു ഹരിത ഇടമാണെന്നും അവിടെ പൊലീസ് സെന്റർ സ്ഥാപിക്കരുതെന്നും ആവശ്യപ്പെട്ടു കറുത്ത വസ്ത്രം ധരിച്ചെത്തിയ നൂറിലധികം പ്രതിഷേധക്കാരാണ് ഞായറാഴ്ച അറ്റ്ലാന്റയിലെ നിർദ്ദിഷ്ട പൊലീസ്, അഗ്നിശമന പരിശീലന കേന്ദ്രം ആക്രമിച്ചത്.
വാഹനങ്ങൾ കത്തിക്കുകയും സമീപത്ത് നിലയുറപ്പിച്ച ഉദ്യോഗസ്ഥർക്ക് നേരെ ഇവർ പടക്കം എറിയുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ 28 പേരെ കസ്റ്റഡിയിലെടുത്തതായി അറ്റ്ലാന്റ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പ്രതിഷേധക്കാർ പൊലീസിനു നേരെ ഇഷ്ടികകളും വലിയ പാറകളും മൊളോടോവ് കോക്ടെയിലുകളും എറിഞ്ഞുവെന്നും ആരോപിച്ചു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ല, എന്നാൽ നിരവധി നിർമ്മാണ ഉപകരണങ്ങൾ കത്തിനശിച്ചതായി അറ്റ്ലാന്റ പൊലീസ് ചീഫ് ഡാരിൻ ഷിയർബോം പത്രസമ്മേളനത്തിൽ പറഞ്ഞു.
'കോപ് സിറ്റി' എന്ന് വിളിക്കുന്ന ഒരു പരിശീലന കേന്ദ്രത്തിനെതിരെ ജനുവരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ 26 കാരനായ ടോർട്ടുഗുയിറ്റ എന്ന 26 കാരന് ഇവിടെ നിന്നും മാരകമായി വെടിയേറ്റിരുന്നു. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന് തീയിടുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. സ്വയം പ്രതിരോധിക്കുന്നതിനായിരുന്നു വെടിവയ്‌പ്പ് എന്നാണ് ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
'ഇതുപോലുള്ള നടപടികൾ വെച്ചുപൊറുപ്പിക്കില്ല, നിങ്ങൾ നിയമപാലകരെ ആക്രമിക്കുമ്പോൾ, ഉപകരണങ്ങൾ നശിപ്പിക്കുമ്പോൾ, നിങ്ങൾ നിയമം ലംഘിക്കുകയാണ്, ചീഫ് ഡാരിൻ ഷിയർബോം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്നോ കസ്റ്റഡിയിലെടുത്തവർക്കെതിരെ എന്ത് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല .ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കുറ്റാരോപിതരായവരിൽ രണ്ടുപേർ ജോർജിയയിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ മറ്റ് 14 യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഫ്രാൻസിൽ നിന്നുള്ള ഒരു പൗരനും കാനഡയിൽ നിന്നുള്ള ഒരാളും സംഘത്തിൽ ഉൾപ്പെടുന്നുവെന്ന് പൊലീസ് പങ്കിട്ട വിവരങ്ങൾ പറയുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതികരണവും അറസ്റ്റും ഉൾപ്പെടുന്ന ഒരു ബഹുതല തന്ത്രം തങ്ങൾ തയ്യാറാക്കിയതായി അറ്റ്‌ലാന്റ പൊലീസ് പറയുന്നു.
''തീവ്രവാദ ലക്ഷ്യത്തിനായി അക്രമവും ഭീഷണിയും ഉപയോഗിക്കുന്നവരെ പൂർണ്ണമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല,'' ഗവർണർ ബ്രയാൻ കെംപ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.