സണ്ണിവെയ്ൽ: സണ്ണിവെയ്ൽ സിറ്റി കൗൺസിൽ പ്ലേയ്സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളി മനു ഡാനിയുടെ തിരെഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോത്ഘാടനം ഉത്ഘാടനം സണ്ണിവെയ്ൽ സിറ്റിമേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു .മാർച്ച് 9 വ്യാഴാഴ്ച വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസികുകയും ചെയ്തു.

സണ്ണിവെയ്ൽ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയംസിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും ,മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു.

കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർത്ഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിങ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം ഉപയോഗിച്ചു വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. തുടര്ന്ന് യോഗത്തിൽ പങ്കെടുത്തവർ മനുവിന്റെ വിജയത്തിന് വേണ്ടി 'ഡോർ റ്റു ഡോർ'
പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ചർച്ചകളിൽ രാജു തരകൻ (എക്സ്‌പ്രസ്സ് ഹെറാൾഡ്) ജെയ്‌സി ജോർജ് ,ടോണി , ജോർജ്,എന്നിവർ പങ്കെടുത്തു .

സണ്ണിവെയ്ൽ ബെയ്ലർ ആശുപത്രിയിൽ തെറാപിസ്റ്റായി പ്രവർത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് സിറിയൻ കാത്തലക്ക് ചർച്ച് അംഗമാണ്.അറ്റോർണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.

സണ്ണിവെയ്ൽ സിറ്റിയിൽ 2010 മുതൽ താമസിക്കുന്ന മനു ഇവിടെയുള്ളവർക്ക് സുപരിചിതയാണ്. ദീർഘവർഷമായി മേയർ പദവി അലങ്കരിക്കുന്ന മലയാളിയായ സജിയുടെ പ്രവർത്തനങ്ങൾക്കു ശക്തി പകരുന്നതിനു മനുവിന്റെ വിജയം അനിവാര്യമാണ്. മനുവിനെതിരെ മത്സരിക്കുന്ന സാറാ ബ്രാഡ്ഫോർഡ് ശക്തയായ എതിരാളിയാണ്.