- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പി .സി. മാത്യു ഗാർലന്റ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു, ഏർലി വോട്ടിങ് ഏപ്രിൽ 24 മുതൽ
ഡാളസ്: ഡാളസ് ഫോർട്ട്വർത്ത് മെട്രോ പ്ലെക്സിൽ കഴിഞ്ഞ 17വർഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ പി. സി. മാത്യു ഗാർലന്റ് സിറ്റി കൗൺസിലിലേക്ക് ഡിസ്ട്രിക്റ്റ് 3-ൽ നിന്നു മത്സരിക്കുന്നു. ടെക്സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാർലന്റിൽ രണ്ടരലക്ഷത്തോളമാണ് ജനസംഖ്യ. മറ്റു സിറ്റികളിൽ നിന്നും വ്യത്യസ്തമായി അതിവേഗം വളർച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റികൂടിയാണ് ഗാർലന്റ്.
കൗൺസിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടർമാരാണ് സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവർത്തകനും കൂടിയാണ് പി. സി.
നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവർത്തന പരിചയം, ജനങ്ങളുമായി ഇടപഴകുന്നതിനു പിസിയുടെ പ്രത്യേക താൽപര്യം, ഡാളസ് ഫോർട്ട്വർത്ത് മെട്രോ ഫ്ലെക്സിലെ പ്രമുഖരുടെ പിന്തുണ എന്നിവ വോട്ടായി മാറുമെന്നാണു പിസിയുടെ വിശ്വാസം. വീട്ടുനികുതി കുറക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യുമെന്ന പി. സിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനു കൂടുതൽ വോട്ടർമാരുടെ പിന്തുണ നേടുവാൻ കഴിഞ്ഞിട്ടുണ്ട്. സിറ്റിയുടെ സാമ്പത്തിക സ്രോതസ് വർധിപ്പിക്കുന്നതിനും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈൻ ഡിഫൻഫോഴ്സ്, യുഎസ് ആർമി കോർപസ് ഓഫ് എൻജിനീയേഴ്സ് 100 മില്യൺ യുഎസ് ഡോളർ പ്രോജക്റ്റ് തുടങ്ങിയവയിലുള്ള ധീരമായ പ്രവർത്തന പാരമ്പര്യം. അക്കാദമിക് ലവലിലുള്ള ഉയർന്ന യോഗ്യത, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ഇവയെല്ലാം പി. സിക്ക് അനുകൂല ഘടകമാണ്. പി.സിയുടെ രഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിട്ടയായി നടത്തുന്നതിന് മലയാളികൾ ഉൾപ്പെടെ വലിയൊരു സുഹൃത്ത് വലയം പി.സിക്കു ചുറ്റുമുണ്ട്. ഏപ്രിൽ 24ന് ഏർലി വോട്ടിങ് ആരംഭിക്കുമ്പോൾ എല്ലാവരും നേരത്തെ വോട്ട് ചെയ്ത വിജയം ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി അഭ്യർത്ഥിച്ചു.
ക്യാമ്പയിൻ മാനേജർ സുനി ഫിലിപ്‌സ്, അസിസ്റ്റന്റ് മാനേജർ പ്രൊഫ. ജോയി പാലാട്ട് മഠം, കൺസൾട്ടൻസ് റോയൽ ഗാർസിയ, അറ്റോർണി സോജി ജോൺ, കോഓർഡിനേറ്റർ ജോണി സെബാസ്റ്റ്യൻ, ട്രെഷറർ മാത്യു വര്ഗീസ്, കമ്മിറ്റി മെംബേർസ് ഹെലൻ നിക്കോൾസ് മെയ്, ജെന്നിഫർ ജോൺസ്, പബ്ലിസിറ്റി കൺവീനർമാർ: ഡോക്ടർ മാത്യു ജോയ്സ്, പി. പി. ചെറിയാൻ.എന്നിവർ ഉൾപ്പെടുന്നതാണ് പുതിയ തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി.റോയൽ ഗാർസിയ മേയർ സ്ഥാനാർത്ഥി കൂടിയാണ് എന്നുള്ളത് പ്രത്യേകതയാണ്